ഡാന്‍ കോട്ട്‌സ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ തലവന്‍

ഡാന്‍ കോട്സ് ( ഫയല്‍ ചിത്രം )

വാഷിംഗ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം തലവനായി മുന്‍ സെനറ്റര്‍ ഡാന്‍ കോട്‌സിനെ നിയമിച്ചു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മികച്ച ഭരണത്തിനു സഹായകരമാകുന്ന നിയമനമാണിതെന്ന് ട്രംപ് പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹില്ലരി ക്ലിന്റെണെ പരാജയപ്പെടുത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ ഇടപ്പെട്ടെന്നു തെളിയിക്കുന്ന രേഖകള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടതിനു പിന്നാലെയാണ് ഡാന്‍ കോട്‌സിന്റെ നിയമനം. 73 കാരനായ കോട്‌സ് 1989 മുതല്‍ 1999 വരെ ഇന്‍ഡ്യാന സെനറ്ററായിരുന്നു.

201 മുതല്‍ 2005 വരെ ജര്‍മ്മനിയിലെ യുഎസ് അംബാസഡറായിരുന്നു കോട്‌സ്. സെനറ്റ് ഇന്റലിജന്റ്‌സ് കമ്മിറ്റി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 ല്‍ റഷ്യ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുള്ള വ്യക്തി കൂടിയാണ് ഡാന്‍ കോട്‌സ്.

നിലവിലെ യു എസ് ഇന്റലിജന്‍സ് വിഭാഗംഡയറക്ടര്‍ ജെയിംസ് ക്ലാപ്പറുടെ പിന്‍ഗാമിയായാണ് കോട്‌സ് ചുമതലയേല്‍ക്കുക. കോട്‌സിന്റെ നിയമനത്തിന് യു എസ് സെനറ്റ് ഔദ്യോഗികമായി അംഗീകാരം നല്‍കേണ്ടതുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top