special page

മോഹന്‍ലാല്‍ അഭിനയം നിര്‍ത്തുന്നു?

അഭിനയ ജീവിതത്തില്‍ നിന്നും വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി നടന്‍ മോഹന്‍ലാല്‍. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. കുറച്ചു നാള്‍ കഴിയുമ്പോള്‍ മറ്റൊരു ജോലിയിലേക്ക് പോവണമെന്നാണ് ആഗ്രഹമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ലാലിന്റെ വെളിപ്പെടുത്തല്‍.

600 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എംടി വാസുദേവന്‍ നായര്‍ തിരക്കഥ പൂര്‍ത്തിയാക്കിയതായും, പൂര്‍ത്തിയാക്കിയ തിരക്കഥ തനിക്ക് ലഭിച്ചതായും മോഹന്‍ലാല്‍ പറഞ്ഞു.

നോട്ട് നിരോധനത്തിടക്കമുള്ള പ്രതികരണങ്ങള്‍ തിരുത്തണമെന്ന് തോന്നിയിട്ടില്ല. നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഒന്നും തനിക്കറിയില്ല. നമ്മള്‍ കേട്ട കാര്യങ്ങളില്‍ നിന്ന് എന്ത് മനസ്സിലാക്കി എന്ന് പറഞ്ഞിട്ടാണ് ബ്ലോഗ് എഴുതിയതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ആറു കൊല്ലമായിട്ട് താന്‍ ബ്ലോഗ് എഴുതുന്നു. ബ്ലോഗിനെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും ഉണ്ട്. അനുകൂലിച്ചതോര്‍ത്ത് സന്തോഷമോ, പ്രതികൂലിച്ചതോര്‍ത്ത് സങ്കടമോ തോന്നിയിട്ടില്ലെന്നും താരം പറഞ്ഞു.

ജിക്കു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആണ് അടുത്തതായി റിലീസ് ചെയ്യാനുള്ള മോഹന്‍ലാല്‍ ചിത്രം. മീനയാണ് നായിക. സൂപ്പര്‍ ഹിറ്റായ ദൃശ്യത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ആ സിനിമയ്ക്കുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top