ഫിദല്‍ ഇന്നും പ്രചോദനം ; ക്യൂബന്‍ വിപ്‌ളവ നായകന്‍ ഫിഡല്‍ കാസ്‌ട്രോയുടെ ശവകുടീരം സന്ദര്‍ശിച്ചത് എഴുപതിനായിരം ആളുകള്‍

ഫിഡല്‍ കാസ്‌ട്രോയുടെ ചിതാവശേഷിപ്പ്

ഹവാന : ക്യൂബന്‍ വിപഌവ നായകന്‍ ഫിഡല്‍ കാസ്‌ട്രോയുടെ ചിതാഭസ്മം അടക്കി ഒരുമാസം തികയുമ്പോഴേക്കും അദ്ദേഹത്തിന്റെ ശവകുടീരം സന്ദര്‍ശിച്ചത് എഴുപതിനായിരത്തിലേറെ ആളുകള്‍. ഗൗട്ടിമല, മെക്‌സിക്കോ, ജപ്പാന്‍, ഇറ്റലി എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ജനങ്ങളാണ് പ്രധാന സന്ദര്‍ശകര്‍.

സാന്റാ ലിഫിജീനിയ സെമിത്തെരിയിലെ കാസ്‌ട്രോയുടെ ശവകുടീരത്തിനു മുന്നില്‍ ദിവസേന രണ്ടായിരം ക്യൂബന്‍ വംശജരും അതിലേറെ വിദേശീയരുമാണ് പുഷ്പങ്ങള്‍ അര്‍പ്പിച്ചു മടങ്ങുന്നതെന്നാണ് അഡ്മിനിസ്‌റ്റേറ്റര്‍ യൂഡിസ് ഗാര്‍ഷിയ പറയുന്നത്. കൂടാതെ ജനങ്ങള്‍ കൊണ്ടുവരുന്ന ക്യൂബന്‍ പതാകകളും, കത്തുകളും. ചിത്രങ്ങളുമെല്ലാം തന്നെ അവര്‍ ഓഫീസ് മുറിയില്‍ സൂക്ഷിച്ചു വയ്ക്കുന്നുണ്ട്.

സൗദി രാജാവ് , വെനേസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ എന്നീ രാജ്യ തലവന്മാരും ശവകുടീരം സന്ദര്‍ശിച്ചവരില്‍ ഉള്‍പ്പെടുന്നു. ക്യൂബന്‍ ചരിത്രമാണ് വെനേസ്വലയുടെ മണ്ണില്‍ ഉറങ്ങുന്നതെന്നാണ് കാസ്‌ട്രോയുടെ അടുത്ത സുഹ്യത്തായിരുന്ന വെനേസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ സെമിത്തെരിയിലെ സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തന്റെ പേരില്‍ സ്മാരകങ്ങളോ, റോഡോ നിര്‍മ്മിക്കരുതെന്ന് ആവശ്യപ്പെട്ട ഫിഡലിന്റെ സ്മരണ നിലനിര്‍ത്തുന്ന ഏക സ്ഥലമാണ് സാന്റാ ലിഫിജീനിയയിലെ ശവകുടീരം.

നവംബര്‍ ഇരുപത്തിയാറിന് അന്തരിച്ച ഫിഡല്‍ കാസ്‌ട്രോയുടെ ശരീരം ക്യൂബയുടെയും ലാറ്റിന്‍ അമേരിക്കയുടെയും വിമോചന നായകരില്‍ ഒരാളായ ഹോസേ മാര്‍ട്ടിയുടെ സ്മാരകത്തിനു സമീപമായിരുന്നു സംസ്‌ക്കരിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ ചിതാവശേഷിപ്പ് ഫിദലും സംഘവും ക്യൂബന്‍ വിപ്ലവത്തിനു തുടക്കം കുറിച്ച സാന്റിയാഗോയുടെ മണ്ണില്‍ സംസ്‌ക്കരിക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top