പോര്‍ച്ചുഗല്‍ മുന്‍ പ്രസിഡന്റ് മരിയോ സോരെസ് അന്തരിച്ചു; വിടവാങ്ങിയത് പോര്‍ച്ചുഗല്‍ ജനാധിപത്യത്തിന്റെ പിതാവ്

മരിയോ സോരെസ് ( ഫയല്‍ ചിത്രം )

ലിസ്ബന്‍: പോര്‍ച്ചുഗല്‍ മുന്‍ പ്രസിഡന്റ് മരിയോ സോരെസ് അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധ്യകകാല രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ ജനാധിപത്യ സര്‍ക്കാരിന്റെ നേതാവായ സോരെസിനെ, പോര്‍ച്ചുഗലിലെ ജനാധിപത്യത്തിന്റെ പിതാവായാണ് വിശേഷിപ്പിക്കുന്നത്.

48 വര്‍ഷം നീണ്ട സലാസാര്‍ റൂള്‍ എന്നറിയപ്പെട്ട വലതുപക്ഷ സേച്ഛാധിപത്യ ഭരണം അവസാനിപ്പിച്ച കര്‍നേഷന്‍ റെവലൂഷനില്‍ മുഖ്യനേതൃത്വം വഹിച്ചത് മരിയോ സോരെസായിരുന്നു. തുടര്‍ന്ന് 1976 ല്‍ തെരഞ്ഞെടുപ്പിലൂടെ, അധികാരത്തിലേറിയ സോരെസ് 1976 മുതല്‍ 1978 വരെ പോര്‍ച്ചഗലിന്റെ പ്രധാനമന്ത്രിയായിരുന്നു. പിന്നീടു 1983 ല്‍ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം 1985 വരെ ആ പദവിയില്‍ തുടര്‍ന്നു.

1986ല്‍ പോര്‍ച്ചുഗലിന്റെ 17-ാമത്തെ പ്രസിഡന്റായി അധികാരമേറ്റ സോരെസ് 1996 മാര്‍ച്ച് ഒമ്പതിന് സ്ഥാനമൊഴിഞ്ഞു. 2006ല്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്ത് എത്താനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ. പോര്‍ച്ചുഗലിന്റെ കോളനിയായിരുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയതും, യൂറോപ്യന്‍ യൂണിയനുമായി നിലനിന്ന സാമ്പത്തിക ഒറ്റപ്പെടല്‍ അവസാനിപ്പിക്കുന്നതിനും നടപടിയെടുത്തത് സോരെസിന്റെ ഭരണകാലത്താണ്.

സോരെസിന്റെ നിര്യാണത്തെ തുടര്‍ന്നു രാജ്യത്തു മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തുമെന്നു പോര്‍ച്ചുഗല്‍ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top