special page

റഷ്യയുമായുള്ള ബന്ധം അമേരിക്കയ്ക്ക് ഗുണം ചെയ്യും; മറിച്ച് ചിന്തിക്കുന്നവര്‍ മണ്ടന്‍മാരെന്ന് ഡൊണാള്‍ഡ് ട്രംപ്

ഫയല്‍ ചിത്രം

വാഷിംഗണ്‍: 2016 ലെ യുഎസ്സ് പ്രസിഡന്റ് ഇലക്ഷനില്‍ റക്ഷ്യയുടെ ഇടപെടലുണ്ടെന്ന യുഎസ്സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ കണ്ടെത്തലിനെ പ്രതിരോധിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. റഷ്യയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് അമേരിക്കയ്ക്ക് ഗുണം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ ജയത്തിനായി റഷ്യ ഡെമോക്രാറ്റിക് പാര്‍ട്ടിയെയും വ്യക്തികളെയും വേട്ടയാടിയെന്നും ഹിലരി ക്ലിന്റന്റെ ക്യാംപയിന്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ മോസ്‌കോ നടത്തിയെന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്  പിന്നാലെയാണ് ട്രംപിന്റെ  പ്രതികരണം. റഷ്യയുമായി ബന്ധം സ്ഥാപിക്കുന്നത് നല്ല കാര്യമാണെന്നും മറിച്ച് ചിന്തിക്കുന്നവര്‍ മണ്ടന്‍മാരാണെന്നും ട്രംപ് പ്രതികരിച്ചു.

താന്‍ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ റഷ്യ എപ്പോഴത്തേതിലും കൂടുതല്‍ അമേരിക്കയെ ബഹുമാനിക്കുമെന്നും, ഇരു രാജ്യങ്ങളും ഒരുമിച്ച് ലോകത്തെ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മീര്‍ പുടിന്‍ ഹിലരിക്കെതിരായ സംഘടിത നീക്കങ്ങള്‍ക്ക് ആഹ്വാനം ചെയ്തതായും അമേരിക്കന്‍ ജനാധിപത്യ രീതികളെ തകര്‍ക്കുവാന്‍ ശ്രമം നടത്തിയതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ പാടെ തള്ളിക്കളഞ്ഞാണ് ട്രംപിന്റെ പ്രതികരണം.ഇത്തരത്തിലുള്ള വാദങ്ങള്‍ തെളിയിക്കാന്‍ ഇന്റലിജന്‍സിന്റെ ഭാഗത്ത് ശക്തമായ തെളിവില്ലെന്നും ട്രംപ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top