special page

സന്തോഷ് ട്രോഫി: യോഗ്യതാ മത്സരത്തില്‍ ഇന്ന് തെലുങ്കാന തമിഴ്‌നാടിനെയും, ലക്ഷദ്വീപ് സര്‍വീസസിനെയും നേരിടും

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മത്സരത്തില്‍ ഇന്ന് തെലുങ്കാന തമിഴ്‌നാടിനെയും, ലക്ഷദ്വീപ് സര്‍വീസസിനെയും നേരിടും. ഇന്നലെ നടന്ന മത്സരത്തില്‍ കേരളം തുടര്‍ച്ചയായ രണ്ടാം വിജയം നേടി.

സന്തോഷ് ട്രോഫിയില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ തെലുങ്കാന തമിഴ്‌നാടിനെ നേരിടും. വൈകീട്ട് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസ് ലക്ഷദ്വീപുമായി ഏറ്റുമുട്ടുക. ആദ്യമത്സരത്തില്‍ സര്‍വീസസിനോടേറ്റ ദയനീയ പരാജയത്തെ മറികടക്കനാുള്ള പ്രകടനങ്ങളായിരിക്കും തെലുങ്കാന പുറത്തെടുക്കുക.എന്നാല്‍ കന്നിയങ്കക്കാരായ ലക്ഷദ്വീപിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലായിരിക്കും തമിഴ്‌നാട് കളിക്കളത്തിലിറങ്ങുക.

ആദ്യമത്സരത്തില്‍ 7 ഗോളുകള്‍ക്ക് തെലുങ്കാനയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലായിരിക്കും പട്ടാളപ്പട ലക്ഷദ്വീപിനെ നേരിടാനെത്തുത്. കന്നി മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായ ലക്ഷദ്വീപ് സന്തോഷ് ട്രോഫിയിലെ ആദ്യ ഗോള്‍ കണ്ടെത്തുന്നതിനായിരുക്കും ശ്രമം നടത്തുക. ഈ കളികൂടി ജയിക്കാനായാല്‍ ഫൈനല്‍ റൗണ്ടിലേക്കുള്ള സര്‍വീസസിന്റെ പ്രവേശനം എളുപ്പമാകും.

ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന സര്‍വീസസിന്റെ കരുത്ത് മലയാളി താരങ്ങളാണ്. മുന്നേറ്റ നിരയിലെ മലപ്പുറത്തുകാരന്‍ മുഹമ്മദ് ഇര്‍ഷാദ് തെന്നയാകും സര്‍വ്വീസസിന്റെ തുറുപ്പുച്ചീട്ട്. ആദ്യ മത്സത്തില്‍ ഇരട്ടഗോള്‍ നേടിയ അര്‍ജുന്‍ റ്റുഡുവും മന്ദീപ് സിങ്ങിനും തന്നെയായിരിക്കും ആക്രമണത്തിന്റെ ചുമതല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top