special page

മലയാളത്തിലെ പുതു സാന്നിധ്യം; പുതുവര്‍ഷത്തില്‍ കൈ നിറയെ ചിത്രങ്ങളുമായി സുധി കോപ്പ

ഫയല്‍ ചിത്രം

ഒരുപിടി വ്യത്യസ്ഥമായ കഥാപാത്രങ്ങളുമായി മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം ഒരുക്കുകയാണ് സുധി കോപ്പയെന്ന കലാകലാകാരന്‍. ശക്തമായ തിയറ്റര്‍ പശ്ചാത്തലം കൈമുതലായുള്ള സുധി 2009 ല്‍ അമല്‍ നീരദ് ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 8 വര്‍ഷത്തിനുള്ളില്‍ 22 ഓളം ചിത്രങ്ങള്‍.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയല്ല എന്ന ചിത്രത്തിലെ കഞ്ചാവ് സോമന്‍ എന്ന വേഷമാണ് സുധിയുടെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായത്. പുതുവര്‍ഷത്തില്‍ അലമാര, ഒരു മെക്‌സിക്കന്‍ അപാരത, തുടങ്ങിയവയാണ് സുധിയുടെ പുതിയ ചിത്രങ്ങള്‍, കൂടാതെ ജീന്‍ പോള്‍ ലാലിന്റെ ഹണീ ബീ രണ്ടാം ഭാഗത്തില്‍ അഥിതി വേഷത്തിലും അഭിനയിക്കുന്നുണ്ട്.

വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍ ചെയ്ത് തന്നിലെ അഭിനേതാവിനെ മെച്ചപ്പെടുത്തുകയാണ് സുധിയുടെ ലക്ഷ്യം. സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നു വന്നയാളാണ് താനെന്നും ഒരു സെലിബ്രിറ്റിയായെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും സുധി പറയുന്നു.

ബംഗളുരുവില്‍ ജോലി ചെയ്യുന്ന ജസ്റ്റിന്‍ എന്ന കഥാപാത്രമാണ് അലമാരയില്‍ സുധിയുടേത്. സുധിയ്‌ക്കൊപ്പം സൈജുകുറുപ്പ്, അജു വര്‍ഗീസ് എന്നിവരും ആ ചിത്രത്തില്‍ വേഷമിടുന്നു. ഒരു മെക്‌സിക്കന്‍ അപാരതയില്‍ വിദ്യാര്‍ഥി പ്രവര്‍ത്തകനായാണ് സുധി അഭിനയിക്കുന്നത്. ലക്ഷ്യം, വേപ്പിന്‍ ചുവട്ടിലെ പ്രണയം എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top