ഉരുക്കിന്റെ ഉറപ്പുള്ള വിശ്വാസം; മാനുഫാക്ചറര്‍ ഓഫ് സുപ്പീരിയര്‍ ക്വാളിറ്റി ടിഎംടി അവാര്‍ഡ് നേടിയ മലബാര്‍ ടിഎംടിയുടെ അശ്വമേധം തുടരുന്നു

കെപി ഉമ്മര്‍, മലബാര്‍ ടിഎംടി

മൂന്നാമത് റിപ്പോര്‍ട്ടര്‍ ബിസിനസ് റിലയബിലിറ്റി പുരസ്‌കാരങ്ങള്‍ ഡിസംമ്പര്‍ 23 ന് കളമശ്ശേരിയില്‍ വച്ച് വിതരണം ചെയ്യുകയുണ്ടായി. ഓരോ ബിസിസ് മേഖലയിലേയും സ്ഥാപനങ്ങളെ വിദഗ്ധരായവര്‍ വിലയിരുത്തി അവാര്‍ഡ് നല്‍കുന്ന വേളയില്‍ മികച്ച ടിഎംടി സ്റ്റീല്‍ ബാര്‍ നിര്‍മാതാക്കളെ കണ്ടെത്തുക എന്നത് ശ്രമകരമായ ഒരു തെരഞ്ഞെടുപ്പായിരുന്നില്ല. കാരണം കേരളത്തില്‍ നിര്‍മിക്കുന്ന ടിഎംടി സ്റ്റീല്‍ ബാറുകളില്‍ വിശ്വാസ്യതയിലും സാങ്കേതിക വിദ്യയിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സ്ഥാപനം സൗത്ത് ഇന്ത്യന്‍ സ്റ്റീല്‍സ് ആന്റ് അല്ലോയ്‌സ് പ്രൈവറ്റ് ലിമിറ്റഡും അവരുടെ ഉത്പ്പന്നമായ മലബാര്‍ ടിഎംടി സ്റ്റീല്‍ ബാറുമാണ്.

1980 മുതല്‍ സ്റ്റീല്‍ വ്യവസായത്തില്‍ അനുഭവ പരിചയമുള്ള ഉമ്മര്‍ കെപിയുടെ നേതൃത്വത്തില്‍ ഇരുമ്പുരുക്കു വ്യവസായം തുടങ്ങിയത് 1992 ലാണ്. മലബാര്‍ ടിഎംടി എന്ന ബ്രാന്‍ഡിലൂടെ കേരളത്തിലെ ടിഎംടി സ്റ്റീല്‍ വ്യവസായത്തില്‍ ഒന്നാമതെത്താന്‍ അധികനാള്‍ വേണ്ടിവന്നില്ല. അതേ ഗുണമേന്മയും വിശ്വാസ്യതയും മുറുകെപ്പിടിച്ച് കമ്പനി ഇന്നും ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു.

പട്ടാമ്പിയില്‍ പത്തേക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന വലിയ ഫാക്ടറിയിലാണ് ഇരുമ്പുകമ്പി നിര്‍മിക്കുന്നത്. നൂറുശതമാനം ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മാണ സാമഗ്രികള്‍ നിര്‍മിക്കുന്ന കേരളത്തിലെ ഒരേയൊരു ഇരുമ്പുരുക്ക് വ്യവസായ സ്ഥാപനമാണ് സൗത്ത് ഇന്ത്യന്‍ സ്റ്റീല്‍സ് ആന്റ് അല്ലോയ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ലാബല്‍ പൗറിങ്ങ് എന്ന അതിനൂതനമായ ഇരുമ്പുരുക്ക് സംവിധാനം കേരളത്തില്‍ ഇവിടെമാത്രമേയുള്ളൂ. നിര്‍മാണ മേഖലയ്ക്കുവേണ്ട എല്ലാ ഉപകരണങ്ങളും ഒരേ കുടക്കീഴില്‍ നിര്‍മിക്കുന്നു എന്ന പ്രത്യേകതയും ഈ സ്ഥാപനത്തിന് സ്വന്തം. ഇതൊക്കെത്തന്നെയാണ് മലബാര്‍ ടിഎംടിയെ ഈ വര്‍ഷത്തെ മാനുഫാക്ചറര്‍ ഓഫ് സുപ്പീരിയര്‍ ക്വാളിറ്റി ടിഎംടി അവാര്‍ഡിന് അര്‍ഹരാക്കിത്തീര്‍ത്തതും.

വീഡിയോ:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top