special page

സൗദിയില്‍ രഹസ്യമായി ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്ത രണ്ടു വിദേശികളെ പിടികൂടി

ഫയല്‍ ചിത്രം

റിയാദ്: സൗദി അറേബ്യയില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടപ്പിലാക്കിയ മൊബൈല്‍ ഫോണ്‍ വിപണിയില്‍ രഹസ്യമായി ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്ത രണ്ടു വിദേശികളെ പിടികൂടിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ശിക്ഷാ നടപടികള്‍ക്കു ശേഷം ഇവരെ നാടുകടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മൊബൈല്‍ ഫോണ്‍ ഉത്പ്പന്നങ്ങള്‍ മൊത്തമായി വിതരണം ചെയ്യുന്ന വിദേശിയെ ആണ് അറസ്റ്റ് ചെയതത്. സ്വദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഉത്പ്പന്നം വിതരണം ചെയ്യുന്നതിന് ഇയാള്‍ വിസമ്മതിച്ചിരുന്നു. പിടിയിലായ ആളെ സംബന്ധിച്ച് സ്വദേശി പൗരന്‍ റാബിഗ് ലേബര്‍ ഓഫീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്വദേശികള്‍ക്ക് നേരിട്ട് ഉത്പ്പന്നങ്ങള്‍ കൈമാറാതെ വിദേശികളായ ഇടനിലക്കാര്‍ മുഖേനയാണ് ഇയാള്‍ വ്യാപാരം നടത്തിയിരുന്നത്.

അല്‍ ബാഹയലെ മന്ദഖില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ വിത്ക്കുന്ന സ്ഥാപനത്തില്‍ രഹസ്യമായി മൊബൈല്‍ ഫോണ്‍ വില്‍പന നടത്തിയതിനാണ് മറ്റൊരു വിദേശിയെ അറസ്റ്റ് ചെയ്തത്. സ്വദേശി പൗരന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കടയല്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.

വിദേശികള്‍ക്ക് സൗകര്യം ചെയ്തുകൊടുത്ത തൊഴിലുടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. തൊഴില്‍, ആഭ്യന്തരം, വാണിജ്യം, മുനിസിപ്പല്‍, ടെലികോം തുടങ്ങിയ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് മൊബൈല്‍ ഫോണ്‍ വിപണിയില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top