പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു

പ്രതീകാത്മക ചിത്രം

ഷില്ലോംഗ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുഹാവട്ടിയില്‍ വെച്ചാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമങ്ങളാണ് എംഎല്‍എയ്‌ക്കെതിരെ ചുമത്തിയത്.

മേഘാലയയിലെ സ്വതന്ത്ര എംഎല്‍എയായ ജൂലിയസ് കെ ഡോര്‍ഫാംഗിനെയാണ് ഗുഹാവട്ടിയിലെ ഗര്‍ചുകില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. മേഘാലയ പൊലീസും അസം പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലാണ്.

നേരത്തേ ഡോര്‍ഫിംഗിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മേഘാലയ ആഭ്യന്തര മന്ത്രിയുടെ മകനും കൂടി ഉള്‍പ്പെട്ട കേസായതിനാലാണ് സംഭവം ഇത്ര ഗൗരവമതരമാകാന്‍ കാരണം.

പെണ്‍കുട്ടിയെ ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പൊലീസിനോട് എട്ട് പേരുടെ വിവരങ്ങളാണ് പറഞ്ഞത്. ഇതില്‍ അഞ്ച് പേര്‍ ഇതിനകം അറസ്റ്റിലായി. നാല് പേര്‍ സ്ത്രീകളാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top