special page

ചൂടന്‍ ലിപ്‌ലോക്ക്‌ രംഗങ്ങളുമായി കങ്കണ റണാവത്ത്; ‘രംഗൂണ്‍’ ട്രെയിലര്‍

സെയ്ഫ് അലി ഖാനും, ഷാഹിദ് കപൂറും, കങ്കണ റണാവത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രംഗൂണിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിശാല്‍ ഭരദ്വാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഹൈദര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിശാല്‍ ഭരദ്വാജ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയാണ് രംഗൂണ്‍. ആക്ഷനും, പ്രണയവും, പ്രതികാരവുമൊക്കെ ഒളിപ്പിച്ചിരിക്കുന്ന ട്രെയിലര്‍ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേര്‍ കണ്ടു കഴിഞ്ഞു.

രണ്ടാം ലോകമഹാ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ വിശാല്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 24ന് തീയറ്ററുകളിലെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top