special page

വലിയ തലയുമായി ജനിച്ച കുഞ്ഞിന്റെ ആദ്യ ഘട്ട ശസ്ത്രക്രിയ വിജയകരം; മൃത്യുഞ്ജയ് മടങ്ങിവരും സാധാരണ ജീവിതത്തിലേക്ക്

മൃത്യുഞ്ജയ്

വലിയ തലയുമായി ജനിച്ച കുഞ്ഞിന്റെ ആദ്യ ഘട്ട ശസ്ത്രക്രിയ ഭുവനേശ്വര്‍ എയിംസിലെ ഡോക്ടര്‍മാര്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഏഴുമാസം മാത്രമാണ് മൃത്യുഞ്ജയ് എന്ന കുഞ്ഞിന്റെ പ്രായം. ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ലോകത്തിലെതന്നെ ഏറ്റവും വലിയ തലയാണ് മൃത്യുഞ്ജയ്ക്ക് ഉണ്ടായിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

96 സെന്റീമീറ്റര്‍ വലിപ്പമുള്ള കുഞ്ഞിന്റെ തലയില്‍നിന്ന് 3.7 ലിറ്റര്‍ ദ്രവമാണ് നീക്കിയത്. അതോടെ തലയുടെ വലിപ്പം 70 സെന്റീമീറ്ററായി കുറഞ്ഞു. ‘ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് അഞ്ചര ലിറ്റര്‍ ദ്രവം കുഞ്ഞിന്റെ തലയില്‍ ഉണ്ടായിരുന്നു. ഇതില്‍ മൂന്നര ലിറ്ററിലേറെ നീക്കിയപ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം ഏറെ മെച്ചപ്പെട്ടു. മരുന്നുകളോട് ശരീരം നന്നായി പ്രതികരിക്കുന്നുമുണ്ട്’ എയിംസിലെ ഡോക്ടര്‍ ദിലീപ് പരീദ പറഞ്ഞു.

എന്റെ കുഞ്ഞിനെ രാക്ഷസത്തലയന്‍ എന്നുവിളിച്ച് അയല്‍വാസികളും നാട്ടുകാരും കളിയാക്കുമായിരുന്നു, മൃത്യുഞ്ജയുടെ അച്ഛന്‍ കല്‍ക്കട്ടക്കാരനായ കമലേഷ് വേദനയോടെ ഓര്‍ത്തു. ‘ചികില്‍സിച്ച് തലയുടെ വലിപ്പം കുറച്ചാലെങ്കിലും നാട്ടുകാര്‍ അവരുടെ മനോഭാവത്തില്‍ മാറ്റം വരുത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. രാക്ഷസക്കുഞ്ഞ് എന്നു വിളിക്കുന്നതെങ്കിലും അവര്‍ നിര്‍ത്തിയാല്‍ മതിയായിരുന്നു. ഡോക്ടര്‍മാരുടെ സഹായത്തോടെ എന്റെ കുഞ്ഞ് തീര്‍ച്ചയായും സാധാണ ജീവിതത്തിലേയ്ക്ക് മടങ്ങിവരും’. കമലേഷിന്റെ വാക്കുകളില്‍ പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ വിടര്‍ന്നു.

മൃത്യുഞ്ജയ് അമ്മയ്ക്കും എയിംസിലെ ഡോക്ടര്‍മാര്‍ക്കുമൊപ്പം.

ലക്ഷങ്ങള്‍ വേണ്ടിവരുമായിരുന്ന ഓപ്പറേഷന്‍ സൗജന്യമായാണ് എയിംസിലെ ഡോക്ടര്‍മാര്‍ ചെയ്തത്. 94 സെന്റീമീറ്റര്‍ വലിപ്പമുള്ള തലയുണ്ടായിരുന്ന റൂണാ ബീഗം എന്ന ത്രിപുരക്കാരിയായ കുഞ്ഞാണ് ഇതിനുമുമ്പ് ലോകത്ത് ഏറ്റവും വലിപ്പമുള്ള തലയുമായി ജനിച്ചത്. ഹൈഡോസെബാലസ് എന്നാണ് തല വളരെ വലുതായിരിക്കുന്ന രോഗാവസ്ഥുടെ പേര്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top