‘ട്രിപ്പിള്‍ അടിച്ച കരുണ്‍ നായര്‍ എവിടെ’; ഏകദിന, ട്വന്റി20 ടീമില്‍ നിന്ന് മലയാളി താരത്തെ ഒഴിവാക്കിയതിനെതിരെ ഹര്‍ഭജന്‍ സിംഗ്

ഫയല്‍ ചിത്രം

ദില്ലി: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി താരം കരുണ്‍ നായരെ ഉള്‍പ്പെടുത്താതിനെതിരെ ഹര്‍ഭജന്‍ സിംഗ്. ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ കരുണ്‍ നായര്‍ എവിടെ, ഏകദിന ടീമില്‍ പോയിട്ട് പരിശീലന മത്സരത്തിനുള്ള ടീമില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല എന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.

ഇന്നലെയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. സ്ഥാനമൊഴിഞ്ഞ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പകരക്കാരനായി വിരാട് കോഹ്ലിയെ നായകനായി തെരഞ്ഞെടുത്തു. വിരാട് കോഹ്ലി നായക സ്ഥാനത്തെത്തിയപ്പോള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം യുവരാജ് സിംഗ് ഏകദിന, ട്വന്റി20 ടീമില്‍ തിരിച്ചെത്തി. പരുക്കിന്റെ പിടിയിലായിരുന്ന സുരേഷ് റെയ്‌നയും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ ധോണിയെ ഏകദിനത്തിലും ട്വന്റി20യിലും തുടരും. ന്യൂസിലാന്റിനെതിരായ ഏകദിനത്തില്‍ വിശ്രമമനുവദിച്ച ഓള്‍ റൗണ്ടര്‍മാരായ ആര്‍ അശ്വിന്‍, ആര്‍ ജഡേജ എന്നിവരും ഇന്ത്യന്‍ സ്‌ക്വാഡിലുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് ആണ് ട്വന്റി20 സ്‌ക്വാഡിലെ പുതുമുഖം. അതേസമയം മലയാളി താരം സഞ്ജു സാംസണെ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്.

ഈ മാസം 10, 12 തീയതികളില്‍ ഇന്ത്യ എയ്‌ക്കെതിരായ പരിശീലന മല്‍സരത്തോടെയാണ് ഇംഗ്ലണ്ടിന്റെ ഏകദിന മല്‍സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ജനുവരി 15 ന് പൂനെയിലാണ്  ആദ്യ ഏകദിനം. ജനുവരി 19 ന് കട്ടക്ക്, 22 ന് കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് മറ്റ് ഏകദിന മല്‍സരങ്ങള്‍. മൂന്ന് ട്വന്റി20 മല്‍സരങ്ങളും ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ കളിക്കും

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top