ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്സ് മീറ്റ്; കേരളത്തിന് ഇരുപതാം കിരീടം

ഫയല്‍ ചിത്രം

പൂണെ: ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തിന് ഇരുപതാം കിരീടം. പതിനെന്ന് സ്വര്‍ണവും പന്ത്രണ്ട് വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ 30 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം. 114 പോയിന്റോടെയാണ് കേരളത്തിന്റെ കിരീട നേട്ടം. 56 പോയിന്റോടെ മീറ്റില്‍ തമിഴ്‌നാട് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഇത് ഇരുപതാം തവണയാണ് ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം കിരീടം സ്വന്തമാക്കുന്നത്. 800, 400 മീറ്റ് വിഭാഗങ്ങളില്‍ അബിത മേരി മാനുവലും, 1500, 3000 മീറ്റ് വിഭാഗങ്ങളില്‍ ബബിതയും കേരളത്തിന് വേണ്ടി ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. മീറ്റിന്റെ അവസാന ദിനത്തില്‍ 200 മീറ്റര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയ അജ്മലാണ് കേരളത്തിന്റെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. അതൊടൊപ്പം 800 മീറ്ററിലും കേരളം സ്വര്‍ണം നേടിയത് കേരളത്തിന്റെ കുതിപ്പിന് നിര്‍ണായകമായി.

അതേസമയം, ഏറെ പ്രതീക്ഷയുണ്ടായിരുന്ന പെണ്‍കുട്ടികളുടെ 4×400, 4×100 മീറ്റര്‍ റിലെ മത്സരങ്ങളില്‍ കേരളത്തിന് വെള്ളി മെഡല്‍ കരസ്ഥമാക്കാനാണ് സാധിച്ചത്. എന്നാല്‍ ആണ്‍കുട്ടികളുടെ 4×100 മീറ്റര്‍ റിലെ മത്സരത്തില്‍ കേരളത്തിന്റെ പ്രതീക്ഷയ്ക്ക് ഒത്ത് സ്വര്‍ണം കരസ്ഥമാക്കി. ദേശീയ സ്‌കൂള്‍ മീറ്റില്‍ മികവാര്‍ന്ന പ്രകടനം കാഴ്ച വെച്ച കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് കിരീടം സ്വന്തമാക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top