special page

പതിനാറു രൂപയ്ക്ക് പരിധിയില്ലാത്ത 4ജിയുമായി വോഡാഫോണ്‍

വോഡാഫോണ്‍

രാജ്യം ഇന്റെര്‍നെറ്റ് അതിഷ്ഠിത സേവനങ്ങളിലേക്ക് മാറുന്നു എന്നതാണ് വര്‍ധിച്ചു വരുന്ന ഇന്റെര്‍നെറ്റ് ഉപയോഗത്തിലൂടെ വ്യക്തമാകുന്നത്. റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കുവാന്‍ മറ്റു കമ്പനികളും തയാറാകേണ്ടി വന്നു. ടെലികോം മേഖലയില്‍ വന്‍കിട മത്സരങ്ങള്‍ക്കാണ് റിലയന്‍സ് ജിയോയുടെ കടന്നുവരവ് കാരണമായത്. ഇന്നിപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഡേറ്റാ സേവനങ്ങള്‍ നല്‍കുന്നതില്‍ ടെലികോം കമ്പനികള്‍ യാതൊരുവിധ പിശുക്കും കാണിക്കുന്നില്ല.

റിലയന്‍സ് ജിയോക്ക് ശക്തമായ എതിരാളിയാകുവാന്‍ വോഡാഫോണ്‍ തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി അവര്‍ പുതിയ ആനുകൂല്യവും പ്രഖ്യാപിച്ചു. സൂപ്പര്‍ അവര്‍ എന്ന ആനുകൂല്യത്തിലൂടെ 16 രൂപയുടെ റീചാര്‍ജില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് 4ജി സേവനങ്ങള്‍ ഉപയോഗിക്കുവാന്‍ സാധിക്കും. ഇതു കൂടാതെ എഴു രൂപയ്ക്ക് എതു നെറ്റ്‌വര്‍ക്കിലേക്കും ഒരു മണിക്കുര്‍ നേരം ലോക്കല്‍ കോള്‍ സൗകര്യവും ലഭ്യമാകുന്നതാണ്.

വോഡാഫോണ്‍ അവതരിപ്പിച്ച സൂപ്പര്‍ അവര്‍ ആനുകൂല്യത്തിലൂടെ പരിധിയില്ലാത്ത 4ജി സേവനം ഒരു മണിക്കൂര്‍ നേരം ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്. ഇതിന് അധിക ചാര്‍ജുകള്‍ ഒന്നും തന്നെ ബാധകമല്ല. വോഡാഫോണ്‍ വാണിജ്യ വക്താവ് സന്ദീപ് കാതറിയ പ്രഖ്യാപിച്ച ആനുകൂല്യം എല്ലാ സര്‍ക്കിളുകളിലും ജനുവരി ഒന്‍പതിന് ലഭ്യമാകും. തെലുങ്കാന, ബീഹാര്‍, ജമ്മു കാശ്മീര്‍, പഞ്ചാബ്, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ ആനുകൂല്യം ലഭ്യമാകുന്നതല്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top