മലയാളം സിനിമകള്‍ റിലീസ് ചെയ്യാനൊരുങ്ങി നിര്‍മ്മാതാക്കള്‍; ‘കാംബോജി’ 12ന് തീയറ്ററുകളിലെത്തിക്കും

പ്രതീകാത്മക ചിത്രം

കൊച്ചി:ഈ മാസം 12 മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും. ഫെഡറേഷന്റെ കീഴിലെ ചില തീയറ്ററുകളും റിലീസിംഗിന് തയ്യാറെന്ന് അറിയിച്ചു. 19 മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്ത തീയെറ്ററുകള്‍ക്ക് ഒരു സിനിമയും നല്‍കില്ല.

സിനിമ സമരം രൂക്ഷമായ സാഹചര്യത്തില്‍ നിര്‍മ്മാതാക്കളുടെ കുറച്ച് നാളുകളായുള്ള സമര തന്ത്രമാണ് സിനിമ മേഖലയില്‍ നടക്കുന്നത്. ഇത് മൂലം നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ചിത്രങ്ങള്‍ കെട്ടിക്കിടക്കുന്നത് മൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 12 മുതല്‍ മലയാള ചിത്രങ്ങള്‍ അടക്കം റിലീസ് ചെയ്യുമെന്ന് ലിബര്‍ട്ടി ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

12 തിയതി കാംബോജി എ്‌ന ചിത്രം റിലീസ് ചെയ്യനാണ് തീരുമാനം. ഈ ചിത്രം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുള്ള തീയ്യറ്ററുകളും ഫെഡറേഷന്റെ വിലക്ക് ലംഘിച്ച് പ്രദര്‍ശിപ്പിക്കാമെന്ന് ഏറ്റതായി നിര്‍മ്മാതാക്കളും വിതരണക്കാരും പറഞ്ഞു.

തിയറ്ററുകള്‍ക്കും വിതരണക്കാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നഷ്ടം വരാതിരിക്കാന്‍ മൂന്ന് ഘട്ടങ്ങളിലായാണ് സിനിമ റിലീസ് ചെയ്യാനുദ്ദേശിക്കുന്നത്. 12, 19, 26 എന്നീ തിയ്യതികളിലായിരിക്കും സിനിമകള്‍ റിലീസ് ചെയ്യുക. 19ആം തിയ്യതി മുതല്‍ മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകാത്ത തിയ്യറ്ററുകള്‍ക്ക് നിര്‍മ്മാതാക്കളും വിതരണക്കാരും ഒരു സിനിമകളും നല്‍കില്ലെന്ന് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top