നിങ്ങളുടെ കുട്ടിയ്ക്ക് അനീമിയയുണ്ടോ? എങ്കില്‍ ഇതാ ഒരു സന്തോഷവാര്‍ത്ത

പ്രതീകാത്മക ചിത്രം

കുട്ടികള്‍ക്ക് അനീമിയയുണ്ടെന്നു വിഷമിക്കുന്ന മാതാപിതാക്കളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് ചെറുതായൊന്നു സന്തോഷിക്കാം. കാരണം നിങ്ങളുടെ കുട്ടിയ്ക്ക് മലേറിയ വരാനുള്ള സാധ്യത വളരെ കുറവാണ്. അനീമിയുള്ളവര്‍ക്കു നല്‍കുന്ന അയണ്‍ സപ്ലിമെന്റ്‌സാണ് മലേറിയയെ പ്രതിരോധിക്കുന്നത്.

അമേരിക്കയിലെ നേര്‍ത്ത് കരോളിന സര്‍വ്വകലാശാലയാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. മലേറിയ സാധ്യതയേറിയ പ്രദേശത്തെ 6 വയസ്സ് പ്രായമുള്ള അനീമിയ ബാധിതരായ 135 കുട്ടികളില്‍ 24 മാസങ്ങള്‍ കൊണ്ടാണ് പഠനം നടന്നത്. അനീമിയ, അയണ്‍ സപ്ലിമെന്റേഷന്‍, മലേറിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന പഠനങ്ങളില്‍ ഏറ്റവും ലളിതവും മികച്ചതുമായ കണ്ടുപിടുത്തമാണിത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top