പുതുവര്‍ഷത്തെ സ്വീകരിക്കുവാന്‍ എഴുപതു ശതമാനം ഇളവുമായി സ്നാപ്പ് ഡീല്‍; ”വെല്‍ക്കം 2017” ഓഫര്‍ നാളെ ആരംഭിക്കും

സ്നാപ്പ് ഡീല്‍
പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ സ്നാപ്പ് ഡീല്‍ അവരുടെ പുതുവര്‍ഷ വിപണനം ആരംഭിക്കുന്നു. ” വെല്‍ക്കം 2017” എന്ന ഓഫറിലൂടെ എഴുപതു ശതമാനം ഇളവ് കമ്പനി ലഭ്യമാക്കുന്നു. ജനുവരി എട്ടു മുതല്‍ ഒന്‍പതു വരെ ഈ ഓഫര്‍ ലഭ്യമാകുന്നതിലൂടെ ഇലക്ട്രോണിക്സ്, മൊബൈല്‍ ഉത്പന്നങ്ങളുടെ പരമാവധി വില്പനയാണ് കമ്പനി ഇതുവഴി ലക്ഷ്യമിടുന്നത്. എസ് ബി ഐ യുടെ ക്രെഡിറ്റ് കാര്‍ഡിലൂടെ പതിനഞ്ചു ശതമാനം ക്യാഷ് ബാക്കും കമ്പനി ലഭ്യമാക്കുന്നുണ്ട്.
കമ്പനിയുടെ പ്രീപെയ്ഡ് സംവിധാനം തിരഞ്ഞെടുക്കുന്നതു വഴി ഉപഭോഗ്താക്കള്‍ക്ക് ഗോള്‍ഡ് സേവനങ്ങളിലേക്ക് മാറുവാനായി സാധിക്കുന്നതാണ്. ഇങ്ങനെയുള്ളവര്‍ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അധിക ചാര്‍ജുകള്‍ നല്കേണ്ടതാകുന്നില്ല. ഇവര്‍ക്ക് ഓഡര്‍ ചെയ്ത ഉത്പന്നങ്ങള്‍ വളരെ പെട്ടെന്ന് എത്തിച്ചു നല്‍കുന്നതും പതിനാലു ദിവസത്തിനുള്ളില്‍ പരാതിയുള്ള ഉത്പന്നങ്ങള്‍ തിരിച്ചെടുക്കുന്നതുമാണെന്ന് സ്നാപ്പ് ഡീല്‍ മേധാവി അറിയിച്ചു.
ആപ്പിളിന്റെ മാക് ബുക്ക് 49000 രൂപയ്ക്ക് ഓഫറിലൂടെ ലഭ്യമാകും. ഓട്ടോമാട്ടിക്ക് വാഷിംങ് മെഷീനുകള്‍ക്ക് 16000 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എച്ച്പി, എപ്സണ് എന്നിവയുടെ പ്രിന്റെറുകള്ക്ക് 42 ശതമാനം ഇളവുകളും ലഭ്യമാകുന്നതാണ്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക