പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മേഘാലയ എംഎല്‍എ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

ഷില്ലോങ്ങ് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മേഘാലയ എംഎല്‍എയെ അറസ്റ്റുചെയ്തു. 14 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് മേഘാലയയിലെ സ്വതന്ത്ര എംഎല്‍എയായ ജൂലിയസ് കെ.ദോര്‍ഫംഗിനെ അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രിയാണ് അസാം അതിര്‍ത്തിയിലെ ഒളിത്താവളത്തില്‍ നിന്നും ജൂലിയസിനെ പൊലീസ് പിടികൂടിയത്.


ജൂലിയസ് കഴിഞ്ഞമാസം ഗസ്റ്റ് ഹൗസിലും ഹോട്ടലിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി ബാലാവകാശ കമ്മീഷനു മുമ്പാകെ കഴിഞ്ഞമാസം പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് ജൂലിയസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

പൊലീസ് കേസെടുത്തതോടെ ജൂലിയസ് ഒളിവില്‍ പോകുകയായിരുന്നു. ജൂലിയസിനെ കണ്ടെത്താന്‍ മേഘാലയ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അസം പൊലീസിന്റെ സഹകരണത്തോടെ മേഘാലയ പൊലീസ് നടത്തിയ റെയ്ഡിലാണ് ജൂലിയസ് പിടിയിലാകുന്നത്.

മേഘാലയിലെ മാഹൗതി നിയോജകമണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയാണ് ജൂലിയസ് കെ ദോര്‍ഫംഗ്. സദര്‍ പൊലീസ് സ്റ്റേഷനുലുള്ള ജൂലിയസിനെ ഉടന്‍ ഷില്ലോംഗിലെത്തിക്കുമെന്ന് ഗുവാഹത്തി പൊലീസ്‌കമ്മീഷണര്‍ ഹിരെന്‍ നാഥ് അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top