special page

വെടിയുണ്ട തറച്ചത് തോളില്‍ കിടന്ന ബാഗില്‍; ഫ്‌ളോറിട വെടിവെയ്പ്പില്‍ ജീവന്‍ രക്ഷപ്പെട്ട ദ്യക്‌സാക്ഷി

ഫ്‌ളോറിട ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ വിമാനത്താവളം

ഫ്‌ളോറിട: അമേരിക്കയിലെ ഫ്‌ളോറിട ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ വിമാനത്താവളത്തില്‍ നടന്ന വെടിവെയ്പ്പില്‍ ജീവന്‍ രക്ഷപ്പെട്ട സന്തോഷത്തിലാണ് ദ്യക്‌സാക്ഷി സ്റ്റീവ് ഫ്രാപ്പിയര്‍. തോളില്‍ കിടന്ന ബാഗാണ് ആക്രമണത്തില്‍ നിന്നും രക്ഷയായത്. അദ്ദേഹം പറയുന്നതിങ്ങനെ വെടിവയ്പ്പ് ആരംഭിച്ചപ്പോള്‍ തന്നെ താന്‍ നിലത്ത് കമിഴ്ന്നു കിടന്നു, തന്റെ സമീപം നിന്നാണ് അക്രമി വെടിവെയ്പ്പ് ആരംഭിച്ചതും കുറച്ചു കഴിഞ്ഞപ്പോള്‍ തന്റെ മുതുകില്‍ എന്തോ ഒന്ന് തറച്ചതു പോലെ തോന്നി ആക്രമിയെ പോലീസ് പിടികൂടിയ സാഹചര്യത്തില്‍ തോളില്‍ കിടന്ന ബാഗു തുറന്ന് പരിശോധിച്ചപ്പോഴാണ് ലാപ്ടോപ്പില്‍ വെടിയുണ്ട തുളഞ്ഞു കയറിയതായി കാണുന്നത്. തുടര്‍ പരിശോധനകള്‍ക്ക് എഫ് ബി ഐക്ക് കൈമാറിയ ബാഗിന്റെ പോക്കറ്റില്‍ നിന്നും വെടിയുണ്ടയും കണ്ടെടുത്തു.

വിമാനത്താവളത്തിലെ ബാഗ്ലേജ് ക്ലെയിം എരിയയില്‍ ആക്രമി തുടര്‍ച്ചയായി വെടിവെയ്പ്പ് നടത്തുകയായിരുന്നു. അമേരിക്കന്‍ പൗരനായ സാന്ററിയാഗോ എസ്‌റ്റെബന്‍ റൂയിസ് എന്ന 26 കാരാണ് അക്രമം അഴിച്ചുവിട്ടത്. പോലീസ് പിടികൂടിയ ഇയാളില്‍ നിന്നും യുഎസ് മിലിറ്ററി ഐഡി കാര്‍ഡും കണ്ടെടുത്തു. ഇറാഖ് യുദ്ധത്തില്‍ ഇയാള്‍ പങ്കെടുത്തിട്ടുള്ളതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ശാന്തനായി കാണപ്പെട്ട പെട്ടെന്ന് ആക്രമണം അഴിച്ചു വിട്ടതിനുപിന്നില്‍ മാനസികാസ്വാസ്ഥ്യമെന്ന് കരുതുന്നു. നാല്‍പത്തിയഞ്ചു സെക്കന്റ് നീണ്ടു നിന്ന ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കും ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top