തൃഷയ്ക്ക് വേണ്ടി കുട്ടിപ്പാട്ട് പാടി രമ്യ നമ്പീശന്‍

രമ്യ നമ്പീശന്‍ (ഫയല്‍ചിത്രം)

പാന്‍ഡ്യയ നാഡു എന്ന സിനിമയില്‍ രമ്യ നമ്പീശന്‍ പാടിയ ഫൈ ഫൈ ഫൈ എന്ന ഗാനം ആര് മറക്കും?. ആ ഗാനം ഹിറ്റ് മാത്രമല്ല ഉണ്ടാക്കിയത്, നടികളെകൊണ്ട് സിനിമയില്‍ പാട്ട് പാടിക്കുന്ന രീതിക്കും തുടക്കമിട്ടു. ഇപ്പോള്‍ എന്‍ വി നിര്‍മ്മല്‍ കുമാര്‍ സംവിധാനം ചെയ്ത് അരവിന്ദ് സ്വാമിയും തൃഷയും അഭിനയിക്കുന്ന സതുരന്‍ഗ വേട്ട 2 എന്ന സിനിമയ്ക്ക് വേണ്ടിയും പാടിയിരിക്കുകയാണ് നടി.

ഈ ഗാനത്തിന്റെ റിലീസിങ്ങിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് രമ്യ. ‘ഗാനം വളരെ മനോഹരമാണ്’ റെക്കോര്‍ഡിങ് കഴിഞ്ഞതിനു ശേഷം രമ്യ പറഞ്ഞു. സാധാരണ ഡയറക്ടര്‍മാര്‍ തരുന്നതില്‍ നിന്ന് വ്യത്യസ്തമായ ഈ ഗാനം ശരിക്കും ഒരു കുട്ടിപ്പാട്ടാണ്. വീണ്ടുമൊരു കുട്ടിപ്പാട്ട് പാടാന്‍ സാധിച്ചത് വലിയ ഭാഗ്യമായാണ് കാണുന്നത്. നിര്‍മ്മാതാവ് മനോബാല സ്റ്റുഡിയോയില്‍ വന്നിരുന്നു, അദ്ദേഹം ഈ ഗാനത്തില്‍ വളരെ സന്തോഷവാനാണ്, രമ്യ കൂട്ടിച്ചേര്‍ത്തു.

തെലുങ്ക് സൂപ്പര്‍ഹിറ്റ് സിനിമ ‘ക്ഷണ’ത്തിന്റെ തമിഴ് റിമേക്കിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. റിമേക്കിങ് സിനിമയെ വലിയ ഉത്തരവാദിത്തത്വടൊയാണ് കാണുന്നത്. അദഹ് ശര്‍മ്മ ചെയ്ത ഈ വേഷം ഭംഗിയായി അവതരിപ്പിക്കുകയാണ് ഇപ്പോഴത്തെ എന്റെ ലക്ഷ്യമെന്നും രമ്യ പറഞ്ഞു. ഞാന്‍ മോഡേണ്‍ വേഷത്തില്‍ എത്തി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന നട്ട്പുന്ന എന്നെന് തെരിയുമ എന്ന സിനിമയും ഉടന്‍ റീലിസ് ചെയ്യും. ലിബ്ര പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ 80 ശതമാനവും പൂര്‍ത്തിയായതായെന്നും താരം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top