special page

യുഎഇയില്‍ ഗോഡൗണില്‍ തീപിടുത്തം; മൂന്ന് മലയാളികള്‍ വെന്തുമരിച്ചു


കല്‍ബന: യുഎഇയിലെ കല്‍ബനയില്‍ ഫര്‍ണ്ണിച്ചര്‍ ഗോഡൗണിന് തീ പിടിച്ച് മൂന്ന് മലയാളികള്‍ വെന്തുമരിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ ആണ് സംഭവം. മലപ്പുറം തിരൂര്‍ സ്വദേശി ഷിഹാബുദിന്‍, വളാഞ്ചേരി സ്വദേശി നിസാമുദ്ദിന്‍ പുത്തനത്താണി സ്വദേശി ഹുസൈന്‍ എന്നിവരാണ് മരിച്ചത്.

മൂവരൂടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. തീപിടിച്ച ഗോഡൗണിന്റെ പിന്‍ ഭാഗത്താണ് ഇവര്‍ താമസിച്ചിരുന്നത്. അഞ്ച് മുറികളിലായി 13 പേര്‍ ഇവിടെ താമസിച്ചിരുന്നു. തീപിടുത്തം ഉണ്ടായപ്പോള്‍ പത്ത് പേര്‍ ഓടി രക്ഷപെട്ടു.

കല്‍ബനയിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫര്‍ണ്ണിച്ചര്‍ കമ്പനി മലയാളിയുടെ ഉടമസ്ഥതതയിലാണ്. എന്താണ് തീപിടുത്തത്തിന് കാരണമായതെന്ന് വ്യക്തമല്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top