ജൂലിയന്‍ അസാഞ്ജിന് മാപ്പ് നല്‍കണമെന്ന ആവശ്യവുമായി ഒബാമയ്ക്ക് അമേരിക്കന്‍ മാദക സുന്ദരിയുടെ കത്ത്

പമേല

വാഷിംഗ്ടണ്‍: വിക്കിലീക്‌സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയ്ക്ക് കത്ത്. ബെയ്വാച്ചിലൂടെപ്രശസ്തയായ അമേരിക്കന്‍ മാദക സുന്ദരിയായ പമേല ആന്‍ഡേഴ്‌സണാണ് ഈ ആവശ്യവുമായി ഒബാമയ്ക്ക് കത്തെഴുതിയത്.

ഹാക്കിംഗുമായി ബന്ധപ്പെട്ട റഷ്യയ്‌ക്കെതിരായ അന്വേഷണം അവസാനിപ്പിക്കണമെന്നും പമേല ആവശ്യപ്പെടുന്നുണ്ട്. തന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് 49-കാരിയായ പമേല കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലോകം മുഴുവന്‍ മോശക്കാരനായി കാണുന്നയാളാണ് ജൂലിയന്‍ അസാഞ്ജ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം അങ്ങനെയല്ല. സുരക്ഷയെ കബളിപ്പിക്കുന്നതില്‍ വിദഗ്ധനാണ് അസാഞ്ജ്. നിയന്ത്രണാതീതമായ സത്യങ്ങളാണ് അദ്ദേഹം പുറത്തു വിടുന്നത്. സത്യം പറയുന്നവരെ കൂടുതലായി ആവശ്യമുള്ള കാലമാണ് ഇതെന്നും പമേല കത്തില്‍ പറയുന്നു.

പ്രസിഡന്റ് പദത്തില്‍ നിന്നൊഴിയാന്‍ ഒരുങ്ങുന്ന താങ്കള്‍ ജൂലിയന്‍ അസാഞ്ജിന് മാപ്പ് നല്‍കിയാല്‍ അത് ധീരമായ തീരുമാനമായിരിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളും അവസാനിപ്പിക്കണമെന്നും അടുത്തിടെ മുതല്‍ ജൂലിയന്‍ അസാഞ്ജുമായി കടുത്ത സൗഹൃദത്തിലായ പമേല ആവശ്യപ്പെട്ടു. ഈ ആഴ്ചയോടെ ഒബാമ പ്രസിഡന്റ് പദം ഒഴിയും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top