special page

നാല് വഷം മുമ്പ് ഏര്‍പ്പെടുത്തിയ ഹജജ് ക്വാട്ടയിലെ നിയന്ത്രണം സൗദി സര്‍ക്കാര്‍ എടുത്തുകളഞ്ഞു; നീക്കിയത് ഹറം വികസനം അവസാന ഘട്ടത്തില്‍ എത്തിയതോടെ

റിയാദ്: നാല് വഷം മുമ്പ് ഏര്‍പ്പെടുത്തിയ ഹജജ് ക്വാട്ടയിലെ നിയന്ത്രണം സൗദി സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഹറം വികസനം ഏറെകുറെ പൂര്‍ത്തിയായ സാഹചര്യത്തിലാണ് നിയന്ത്രണം നീക്കിയത്. ഇതോടെ മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ ഹജജ് തീര്‍ത്ഥാടകര്‍ക്ക് അടുത്ത ഹജജിനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നും എത്തുവാന്‍ സാധിക്കും.

മക്കയിലെ വിശുദ്ധ കഅ്ബക്കുചുറ്റും പ്രദക്ഷിണം ചെയ്യുന്ന മതാഫ് വികസനത്തിന്റെയും ഇരു ഹറ മുകളിലും നടക്കുന്ന വികസന പദ്ധതികളുടെയും പശ്ചാത്തലത്തില്‍ നാലുവര്‍ഷം മുമ്പായിരുന്നു വിദേശ രാജ്യങ്ങളുടെ ഹജജ് ക്വാട്ട ഇരുപത് ശതമാനമായി സൗദി അറേബ്യ വെട്ടികുറച്ചത്. മതാഫ് വികസനം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സൗദി അറേബ്യ വിവിധ രാജ്യങ്ങള്‍ക്കുള്ള ഹജജ് ക്വാട്ട പുന:സ്ഥാപിച്ചിരിക്കുന്നത്. സൂപ്രീം ഹജജ് കമ്മിറ്റി ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ വെട്ടിചുരുക്കിയ ഹജജ് ക്വാട്ട ഇപ്പോള്‍ പുനസ്ഥാപിച്ചിരിക്കുന്നത്.

ആഭ്യന്തര ഹജജ് തീര്‍ത്ഥാടകരുടെ ക്വാട്ടയും അമ്പത് ശതമാനമായി നേരത്തെ വെട്ടിക്കുറച്ചിരുന്നുവെങ്കിലും രാജാവിന്റെ അനുമതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര തീര്‍ത്ഥാട ക്വാട്ടയും പുര്‍വ്വസ്ഥിതിയിലാകും. ഹജജ് ക്വാട്ട പുനസ്ഥാപിച്ച പശ്ചാത്തലത്തില്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ ഹാജിമാര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തും. ഇവരെ സ്വീകരിക്കുന്നതിന് എല്ലാ ഒരുക്കങ്ങളും മുന്‍കൂട്ടി തയ്യാറാക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ ഹജജ് സേവനത്തിനുള്ള വകുപ്പുകളോട് കിരീടാവാശി കൂടിയായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിദേശ രാജ്യങ്ങളിലെ മുസ്‌ലിം ജനസംഖ്യയില്‍ ആയിരംപേര്‍ക്ക് ഒരു ഹജജ് വിസ എന്ന തോതിലാണ് ഹജജ് ക്വാട്ട അനുവദിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഈ വര്‍ഷം ഹജജ് നിര്‍വ്വഹിക്കാനാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top