കളക്ടര്‍ ബ്രോ മാജിക് തിരക്കഥയില്‍; വ്യത്യസ്തയുമായി അനില്‍ രാധാകൃഷ്ണന്റെ ദിവാന്‍ജി ഗ്രാന്റ്പ്രി(ക്‌സ്)

നോര്‍ത്ത് 24 കാതം, അരങ്ങേറ്റ ചിത്രം മാത്രം മതി അനില്‍ രാധാകൃഷ്ണ മേനോന്‍ എന്ന സംവിധായകന്റെ മികവ് മനസ്സിലാക്കാന്‍. പിന്നാലെ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളില്‍ ഒന്ന് സമ്മിശ്ര പ്രതികരണവും മറ്റൊന്ന് പരാജയമായെങ്കിലും രണ്ട് ചിത്രങ്ങളിലും അദ്ദേഹത്തിലെ വ്യത്യസ്തനായ സംവിധായകന്റെ കയ്യൊപ്പുണ്ടായിരുന്നു. വ്യത്യസ്തതയെ സ്‌നേഹിക്കുന്ന അനില്‍ രാധാകൃഷ്ണന്‍ പുതിയ ചിത്രമൊരുക്കുകയാണ്.

ഇത്തവണ വ്യത്യസ്ത കഥയില്‍ മാത്രമല്ല, ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ ബ്രോ എന്‍ പ്രശാന്താണ്. നാലാം ചിത്രത്തിന്റെയും പേരില്‍ തന്നെ വ്യത്യസ്തയുണ്ട്. ദിവാന്‍ജിമൂല ഗ്രാന്റ്പ്രി(ക്‌സ്) എന്നാണ് ചിത്രത്തിന്റെ പേര്. നേരത്തെ ഫഹദ് ഫാസിലിനെ നായകനാക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും പിന്നീട് ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

ആദ്യ ചിത്രം മുതല്‍ അനിലിനൊപ്പമുള്ള നെടുമുടി വേണുവായിരിക്കും ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കൈകാര്യം ചെയ്യുന്നത്. കളക്ടര്‍ ബ്രോയും സംവിധായകനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിലെ മുഖ്യ വേഷങ്ങളെല്ലാം ചെയ്യുന്നത് പുതുമുഖങ്ങളായിരിക്കും. ചിത്രത്തില്‍ നായകനോ നായികയോ ഇല്ല, എല്ലാവരും നായികയും നായകനുമാണെന്നാണ് സംവിധായകന്‍ പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top