മോഹന്‍ലാലിനെ നായകനാക്കാന്‍ സാധിക്കില്ല; എന്തുകൊണ്ട് സൂപ്പര്‍താര ചിത്രം ചെയ്യുന്നില്ലെന്ന് മനസ് തുറന്ന് കമല്‍

മലയാള സിനിമയിലെ താരാധിപത്യമോ ന്യൂജനറേഷന്‍ ട്രെന്‍ഡോ തട്ടാത്ത സംവിധായകനാണ് കമല്‍. പല ജോണറുകളിലായി കമല്‍ വിജയ ചിത്രങ്ങളൊരുക്കിയിട്ടുണ്ട്. യുവതാരങ്ങളും സൂപ്പര്‍ താരങ്ങളുമൊക്കെ കമലിന്റെ നായകന്മാരായിട്ടുണ്ട്. എന്നാല്‍ ഇതുവരെ മോഹന്‍ലാല്‍ കമലിന്റെ നായകനായിട്ടില്ല. ഇതിനെക്കുറിച്ച് കമല്‍ തന്നെ മനസ്സ് തുറക്കുകയാണ്.

മോഹന്‍ലാല്‍ തന്റെ പരിധിയ്ക്ക് പുറത്താണ് ഇന്ന് നില്‍ക്കുന്നതെന്നായിരുന്നു കമല്‍ പറഞ്ഞത്. താരത്തില്‍ നിന്നും സൂപ്പര്‍താരത്തിലേക്ക് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. സൂപ്പര്‍ താരമായ മോഹന്‍ലാല്‍ തന്റെ റീച്ച് പുറത്താണെന്നും കമല്‍ പറയുന്നു. തനിക്ക് മോഹന്‍ലാലെന്ന സൂപ്പര്‍ താരത്തിനായി ചിത്രം ചെയ്യാന്‍ കഴിയില്ലെന്നും എന്നാല്‍ മോഹന്‍ലാല്‍ എന്ന നടനെ കൃത്യമായി ഉപയോഗിക്കാന്‍ കഴിയുമെന്നും കമല്‍ പറഞ്ഞു.

എന്നാല്‍ മോഹന്‍ലാലിനും ആരാധകര്‍ക്കും വേണ്ടത് മറ്റൊന്നാണെന്നും അതിനാലാണ് മോഹന്‍ലാല്‍ തന്റെ റിച്ചിന് പുറത്താണെന്ന് പറയാന്‍ കാരണമെന്നും സംവിധായകന്‍ വ്യക്തമാക്കി. 1998 ല്‍ പുറത്തിറങ്ങിയ അയാള്‍ കഥയെഴുതുകയാണ് മോഹന്‍ലാലും കമലും അവസാനമായി ഒരുമിച്ച സിനിമ. പിന്നീട് ചക്രം എന്ന ചിത്രത്തിനായി ഇരുവരും ഒരുമിച്ചെങ്കിലും ചിത്രത്തില്‍ നിന്നും പിന്നീട് താരം പിന്‍മാറുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top