വീണ്ടും ബംഗലൂരു: പെണ്‍കുട്ടിയ്‌ക്കെതിരെ ലൈംഗികാതിക്രമം, സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

പ്രതീകാത്മക ചിത്രം

ബംഗലൂരു: രാജ്യത്തെ നടുക്കിയ പുതുവത്സര രാവിലെ ലൈംഗിക അതിക്രമത്തിന് പിന്നാലെ ബംഗലൂരുവില്‍ വീണ്ടും സമാന സംഭവം. പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. ബംഗലൂരുവിലെ കെജി ഹള്ളിയിലാണ് സംഭവം അരങ്ങേറിയത്.

വ്യാഴാഴ്ച്ച ബസ് സ്റ്റോപ്പിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. രാത്രിയാണ് സംഭവം നടന്നത്. കൈകാലുകള്‍ക്കും ചുണ്ടിനും പരിക്കേറ്റ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയാണ് സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയത്.

പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇത് രണ്ടാം തവണയാണ് ബംഗലൂരുവില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം ഉണ്ടാകുന്നത്. കമ്മനഹള്ളിയിലായിരുന്നു കഴിഞ്ഞ ദിവസം നാടിനെ നാണം കെടുത്തിയ അതിക്രമം അരങ്ങേറിയത്. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top