പുരുഷാധിപത്യത്തിന് എതിരെ സൗദിയില്‍ നിന്നും ഒരു ഗാനം; വന്നതേ ഇന്റര്‍നെറ്റില്‍ ഹിറ്റ്!

സൗദി അറേബ്യയില്‍ നിന്നും പ്രകടമായ സ്ത്രീപക്ഷ സന്ദേശമുയര്‍ത്തുന്ന ഒരു സംഗീത വീഡിയോയാണ് ഇപ്പോള്‍ രാജ്യാന്തര തലത്തില്‍ ചെയ്യപ്പെടുന്നത്. പുരുഷാധികാരത്തിനും സ്ത്രീ വിരുദ്ധതയ്ക്കുമെതിരെ പ്രകടമായി സംസാരിക്കുന്ന ഈ വീഡിയോ ഒരു കൂട്ടം സ്ത്രീകളാണ് പുറത്തിറക്കിയിരിക്കുന്നത്. സൗദിയില്‍ നിന്നുമാണ് ഇത്തരത്തില്‍ ശക്തമായ സ്ത്രീവാദ സന്ദേശമുയര്‍ത്തുന്ന ഒരു വീഡിയോ നിര്‍മ്മിക്കപ്പെട്ടു എന്നതും ശ്രദ്ധേയമാണ്.

പുരുഷാധിപത്യത്തെയും സ്ത്രീവിരുദ്ധതയെയും പ്രത്യക്ഷമായി തന്നെ വിമര്‍ശിക്കുന്ന വരികളാണ് പാട്ടിലുള്ളതെങ്കില്‍ ദൃശ്യങ്ങള്‍ പരോക്ഷമായ സൂചനകള്‍ കൊണ്ട് ശക്തമാണ്. ഹ്വാഗെസ് എന്നു പേരുള്ള പാട്ട് മജേദ് അല്‍ ഏസയാണ് നിര്‍മ്മിച്ചിരിക്കുന്നത്. യാത്ര ചെയ്യാനും, വിവാഹം ചെയ്യാനും, ജോലി ചെയ്യാനുമൊക്കെ സ്ത്രീകള്‍ക്ക് പുരുഷന്‍മാരുടെ അനുവാദം വേണ്ട. സൗദിയുടെ സാമൂഹ്യ വ്യവസ്ഥയോടുള്ള കലാപമാണ് ഈ സംഗീത വീഡിയോ. പുരുഷമാരുടെ വംശം ഇല്ലാതാവാട്ടെ എന്നര്‍ത്ഥം വരുന്ന വരികളാണ് വീഡിയോയില്‍ സ്ത്രീകള്‍ പാടുന്നത്. ആണുങ്ങളാണ് തങ്ങള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും വരികള്‍ പറയുന്നു. ഒരു കൊച്ച് കുട്ടി ഓടിക്കുന്ന കാറില്‍ യാത്ര ചെയ്യുന്ന സ്ത്രീകളില്‍ നിന്നാണ് വീഡിയേ ആരംഭിക്കുന്നത്.

നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ കട്ടൌട്ട് ഹൌസ് ഓഫ് മെന്‍ എന്ന ഇടത്തില്‍ പ്രതിഷ്ഠിച്ചതിലൂടെ അമേരിക്കന്‍ ഭരണകൂടത്തിന്‍റെ പുരുഷകേന്ദ്രീകൃത, സ്ത്രീവിരുദ്ധ, ഇസ്ലാംവിരുദ്ധ മാനസികാവസ്ഥയെയും വീഡിയോ ചര്‍ച്ചാ വിഷയമാക്കുന്നു. 25 ലക്ഷത്തിലസധികം ആളുകളാണ് വീഡിയോ കണ്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top