special page

മഹേന്ദ്ര ജാലങ്ങള്‍ അവസാനിക്കാറായില്ല: രണ്ട് മത്സരങ്ങളില്‍ കൂടി ധോണി ഇന്ത്യയെ നയിക്കും

മുംബൈ: മഹേന്ദ്രജാലങ്ങള്‍ അവസാനിപ്പിച്ച് ധോണി ഇന്ത്യന്‍ നായകസ്ഥാനം ഒഴിയുകയും പുതിയ നായകനായി വിരാട് കോഹ്ലി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാലിതാ ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ആനന്ദിപ്പിക്കാന്‍ തക്കതായ ഒരു വാര്‍ത്ത. ഒരു മത്സരത്തില്‍ കൂടി ധോണി ഇന്ത്യയൂടെ നായകനാകും. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിലായിരിക്കും ധോണി ഇന്ത്യ എ ടീമിന്റെ നായകനാവുക. അതേസമയം വിരാടിന്റെ നേതൃത്വത്തിലുള്ള, ഏകദിന-ട്വന്റി-20 മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്.

യുവതാരങ്ങള്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും അവര്‍ക്ക് അറിവ് പകര്‍ന്ന് കൊടുക്കാനും ധോണിയേക്കാള്‍ യോഗ്യനായ താരം വേറെയില്ലെന്നായിരുന്നു ധോണിയെ എ ടീമിന്റെ നായകനായി പ്രഖ്യാപിക്കവെ ചീഫ് സെലക്ടറായ എംഎസ്‌കെ പ്രസാദ് പറഞ്ഞത്. നായകത്വത്തില്‍ നിന്നും പടിയിറങ്ങിയോ എന്നതിലല്ല, അദ്ദേഹം ജന്മനാ നായക പാടവമുള്ള താരമാണെന്നും അതുകൊണ്ടാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റ് ലോകത്തെയാകമാനം ഞെട്ടിച്ചു കൊണ്ടായിരുന്നു ധോണി നായകസ്ഥാനം രാജി വച്ചത്. 2007 ല്‍ ടീം ക്യാപ്റ്റനായ ധോണി ഒമ്പത് വര്‍ഷമാണ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. ജാര്‍ഖണ്ഡിന്റെ രഞ്ജി മത്സരത്തിനിടെ ധോണിയുമായുണ്ടായ സംഭാഷണത്തെക്കുറിച്ചും പ്രസാദ് സംസാരിക്കുകയുണ്ടായി. മത്സരത്തിലുട നീളം ടീമിന് ഒരു ഗുരുവിനെ പോലെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും അവസാന നിമിഷം, അപ്രതീക്ഷിതമായി, തന്നേയും ബിസിസിഐയേയും വിരമിക്കല്‍ തീരുമാനം അറിയിക്കുകയായിരുന്നു എന്ന് പ്രസാദ് വ്യക്തമാക്കി.

ധോണിയെ കൂടാതെ ശിഖര്‍ ധവാന്‍, യുവരാജ് സിംഗ്, അമ്പാട്ടി റായിഡു, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ്മ, ആശിഷ് നെഹ്‌റ, തുടങ്ങിയ സീനിയര്‍ ടീം അംഗങ്ങളും സന്നാഹമത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമിലുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top