ഇന്ത്യയെ ഇനി കോഹ്ലി നയിക്കും; യുവരാജ് ഏകദിന ടീമില്‍ തിരിച്ചെത്തി

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്ഥാനമൊഴിഞ്ഞ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പകരക്കാരനായി വിരാട് കോഹ്ലിയെ നായകനായി തെരഞ്ഞെടുത്തു. ജനുവരി 15നാണ് ആദ്യ ഏകദിനം.

വിരാട് കോഹ്ലി നായക സ്ഥാനത്തെത്തിയപ്പോള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം യുവരാജ് സിംഗ് ഏകദിന, ട്വന്റി20 ടീമില്‍ തിരിച്ചെത്തി. പരുക്കിന്റെ പിടിയിലായിരുന്ന സുരേഷ് റെയ്‌നയും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ ധോണിയെ ഏകദിനത്തിലും ട്വന്റി20യിലും തുടരും. ന്യൂസിലാന്റിനെതിരായ ഏകദിനത്തില്‍ വിശ്രമമനുവദിച്ച ഓള്‍ റൗണ്ടര്‍മാരായ ആര്‍ അശ്വിന്‍, ആര്‍ ജഡേജ എന്നിവരും ഇന്ത്യന്‍ സ്‌ക്വാഡിലുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് ആണ് ട്വന്റി20 സ്‌ക്വാഡിലെ പുതുമുഖം. അതേസമയം മലയാളി താരം സഞ്ജു സാംസണെ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്.

ഏകദിന സ്‌ക്വാഡ്: ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, മഹേന്ദ്ര സിംഗ് ധോണി, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, യുവരാജ് സിംഗ്, അജിങ്ക്യ രഹാനെ, ഹര്‍ദ്ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, ആര്‍ ജഡേജ, അമിത് മിശ്ര, ജസ്പ്രീത് ബൂംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.

ട്വന്റി20 സ്‌ക്വാഡ്: വിരാട് കോഹ്ലി, മഹേന്ദ്ര സിംഗ് ധോണി, മന്ദീപ് സിംഗ്, ലോകേഷ് രാഹുല്‍, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, റിഷഭ് പന്ത്, ഹര്‍ദ്ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, ആര്‍ ജഡേജ, യുവേന്ദ്ര ചഹല്‍, മനീഷ് പാണ്ഡെ, ജസ്പ്രീത് ബൂംറ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ.

ഈ മാസം 10, 12 തീയതികളില്‍ ഇന്ത്യ എയ്‌ക്കെതിരായ പരിശീലന മല്‍സരത്തോടെയാണ് ഇംഗ്ലണ്ടിന്റെ ഏകദിന മല്‍സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ജനുവരി 15 ന് പൂനെയിലാണ്  ആദ്യ ഏകദിനം. ജനുവരി 19 ന് കട്ടക്ക്, 22 ന് കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് മറ്റ് ഏകദിന മല്‍സരങ്ങള്‍. മൂന്ന് ട്വന്റി20 മല്‍സരങ്ങളും ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ കളിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top