special page

വീട് റോഡിന് സമീപമാണോ? എങ്കില്‍ ഒരല്‍പം കരുതിയിരുന്നോളൂ, കാരണം ഇതാണ്

പ്രതീകാത്മക ചിത്രം

കാനഡ: നിങ്ങളുടെ വീട് തിരക്കേറിയ റോഡിന് സമീപമാണോ? എങ്കില്‍ നിങ്ങള്‍ ഒരല്‍പം കരുതിയിരിക്കണം. കാരണം നിങ്ങളെ കാത്തിരിക്കുന്നത് ഒരു മഹാരോഗമാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. തിരക്കേറിയ റോഡുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് മതിഭ്രമം ബാധിച്ചക്കാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വികസനത്തിന്റെ ഭാഗമായി റോഡുകളില്‍ വാഹനത്തിരക്കേറുന്നത് അന്തരീക്ഷമലിനീകരണം വര്‍ധിക്കുന്നതിനും അതുവഴി നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന അസുഖങ്ങള്‍ പരിസരവാസികള്‍ക്ക് വന്നു ചേരുന്നതിനും ഇടവരുത്തും.കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കല്‍ ഇവാല്യൂവേറ്റിവ് സയന്‍സസ് പഠന കേന്ദ്രമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

അമ്പതുമീറ്റര്‍ അകലത്തില്‍ ഉയര്‍ന്ന ഗതാഗത സാന്ദ്രതയേറിയ പ്രദേശത്ത്
താമസിക്കുന്നവരില്‍ എഴ് ശതമാനം പേര്‍ക്കും മതിഭ്രമം ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 6.5 ലക്ഷം ആളുകള്‍ക്കിടയില്‍ ഇരുപതിനും എണ്‍പതിനും ഇടയില്‍ പ്രായമുള്ളവര്‍ പഠനത്തിനു വിധേയരായി. മതിഭ്രമം, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവയാണ് ഇവര്‍ക്ക് ബാധിക്കുവാന്‍ സാധ്യതയുള്ളത്. ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത് ” ദി ലാന്‍സെറ്റ് ജേര്‍ണലാണ്”. പാര്‍ക്കിന്‍സണ്‍ രോഗത്തെക്കാളും കൂടുതലായി മതിഭ്രമം ബാധിച്ചതായാണ് പഠനം കണ്ടെത്തുന്നതെന്ന് പൊതു ആരോഗ്യ വിഗദ്ധന്‍ ഹോങ് ചെന്‍ പറയുന്നു. ലോക വ്യാപകമായി വാഹനപ്പെരുപ്പം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പഠനം വളരെ ഗൗരവമുള്ളതാണ്. പഠനം പ്രകാരം 50 മീറ്റര്‍ അകലത്തില്‍ താമസിക്കുന്നവര്‍ക്കാണ് രോഗം കൂടുതലായും ബാധിക്കുന്നത് നൂറു മീറ്റര്‍ മുതല്‍ ഇരുന്നൂറു മീറ്റര്‍ വരെ അകലത്തില്‍ താമസിക്കുന്നവരില്‍ രണ്ടു ശതമാനം മാത്രമാണ് രോഗം ബാധിക്കുവാനുള്ള സാധ്യത.

മലിനീകരണം മതിഭ്രമത്തിനുള്ള കാരണമാകുമെന്ന് സൂചിപ്പിക്കുന്ന ആദ്യ പഠനമാണിത്. ഹൃദയത്തെയും രക്തധമനികളെയും മലിനീകരണം ബാധിച്ചേക്കാമെന്നായിരുന്നു നേരത്തെയുള്ള പഠനങ്ങള്‍ കണ്ടെത്തിയിരുന്നത്. ആളുകള്‍ കൂടുതല്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമായതില്‍ ശ്വസന പ്രകിയയിലൂടെയാണ് മലിനീകൃത വായു മസ്തിഷ്‌കത്തെ ബാധിച്ച് മതിഭ്രമത്തിന് കാരണമാകുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top