‘ലോക സിനിമയുടെ ഒരു അവിഭാജ്യ ഘടകമായിരുന്നു ഓംപുരി’; മഹാനടനെ അനുസ്മരിച്ച് ജയറാം

ഇന്ത്യ കണ്ട ഏറ്റവും മികച്ച നടനാണ് ഓംപുരിയെന്ന് നടന്‍ ജയറാം. ലോക സിനിമയുടെ ഒരു അവിഭാജ്യ ഘടകമായിരുന്നു ഓംപുരിയെന്നും അദ്ദേഹത്തെപോലെ ഒരു മഹാ നടന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ മഹാഭാഗ്യങ്ങളിലൊന്ന് എന്നും ജയറാം പറഞ്ഞു.

ആടുപുലിയാട്ടം എന്ന സിനിമയുടെ സെറ്റിലെത്തുന്നതിന് മുന്‍പ് വരെ അദ്ദേഹം ഞങ്ങള്‍ക്ക് പരുക്കനായ കഥാപാത്രമായിരുന്നു. അദ്ദേഹത്തെ എങ്ങനെ മെരുക്കിയെടുക്കുമെന്നുള്ള ടെന്‍ഷന്‍ എനിക്കും സംവിധായകനുമുണ്ടായിരുന്നു. പക്ഷേ ആദ്യ ദിനം സെറ്റിലെത്തിയതുമുതല്‍ കൊച്ചു കുട്ടിയെപ്പോലെയായിരുന്ന ഓംപുരി. ആദ്യ സിനിമയില്‍ അഭിനയിക്കുന്ന ഒരാളെപ്പോലെയായിരുന്നു അദ്ദേഹമെന്നും ജയറാം അനുസ്മരിച്ചു.

സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഞങ്ങളില്‍ ഒരാളായിത്തന്നെ അദ്ദേഹം കൂടെയുണ്ടായിരുന്നു. ഇരുപത് ദിവസത്തെ ഷൂട്ടിംഗ് കൊണ്ട് തന്നെ വളരെ അടുത്ത ബന്ധം സ്ഥാപിക്കാനായെന്നും നിരവധി തവണ അദ്ദേഹം തന്നെ ഫോണില്‍ വിളിച്ച് വിശേഷങ്ങള്‍ തിരക്കിയിട്ടുണ്ടെന്നും ജയറാം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top