ഇന്ത്യയിലെ കല്‍ക്കരി ഉല്‍പ്പാദനം 2017 -2018 ല്‍ 660 മില്ല്യന്‍ ടണ്ണായി ഉയര്‍ത്തുമെന്ന് കോള്‍ ഇന്ത്യ കമ്പനി സെക്രട്ടറി

ലോകത്തിലെ തന്നെ ഏറ്റവും വലിയ കല്‍ക്കരി ഖനന കമ്പനിയായ കോള്‍ ഇന്ത്യ 2017- 2018 ല്‍ പ്രതീക്ഷിക്കുന്ന ഉല്‍പ്പാദനലക്ഷ്യമായ 660 മില്ല്യന്‍ ടണ്‍ നേടുമെന്ന് കമ്പനി സെക്രട്ടറി. 2016 -2017 ല്‍ ഉല്‍പ്പാദന ലക്ഷ്യമായ 575 മില്ല്യന്‍ ടണ്‍ നേടി, അതുകൊണ്ട് തന്നെ 2020 ല്‍ ഒരു ബില്ല്യന്‍ ടണ്ണാണ് കമ്പനി കൈവരിക്കാന്‍ ഉദ്ധേശിക്കുന്നതെന്നും സി എന്‍ ബി സി – 18 ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ കമ്പനി സെക്രട്ടറി സൂശീല്‍ കുമാര്‍ പറഞ്ഞു.

കല്‍ക്കരി ഖനനത്തിലൂടെയാണ് ഇന്ത്യ 70 ശതമാനം ഊര്‍ജവും സംഭരിക്കുന്നത്. എന്നാല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ ഇന്ധന ഉല്‍പ്പാദക രാജ്യവും ഇറക്കുമതി രാജ്യവുമാണ് ഇന്ത്യ. ഇറക്കുമതി കുറച്ച് ആഭ്യന്തര ഉല്‍പ്പാദനം കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സമരങ്ങളും അപകടങ്ങളും കാരണം പലപ്പോഴും പ്രതീക്ഷിക്കുന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കാറില്ല. ഏപ്രില്‍ ഡിസംബര്‍ മാസങ്ങളില്‍ കോള്‍ ഇന്ത്യ കമ്പനി 378 മില്ല്യന്‍ ടണ്‍ ഉല്‍പ്പാദനം നടത്തിയിരുന്നു. മാര്‍ച്ച് അവസാനത്തോടെ ഈ വര്‍ഷത്തെ ഉല്‍പ്പാദന ലക്ഷ്യവും കമ്പനി നേടുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top