വളര്‍ച്ചയെത്താതെ ജനിക്കുന്ന കുട്ടികള്‍ക്ക് ഭാഷാപരമായ കഴിവുകള്‍ കൂടുതലെന്ന്‍ പഠനം

പ്രതീകാത്മക ചിത്രം

വാഷിംങ്ടണ്‍ : ഭാഷാപരമായ കഴിവുകള്‍ പ്രകടമാക്കുന്നതില്‍ പൂര്‍ണവളര്‍ച്ചയെത്തുന്നതിനു മുന്‍പ് ജനിക്കുന്ന ശിശുക്കള്‍ മുന്നിലാണെന്ന് പഠനം. അമേരിക്കയിലെ ജേര്‍ണല്‍ ഫോര്‍ ഡവലപ്പ്‌മെന്റെല്‍ സയന്‍സ് പുറത്തുവിട്ടിരിക്കുന്ന പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൂര്‍ണ വളര്‍ച്ചയെത്തി ജനിക്കുന്ന ശിശുക്കളെക്കാള്‍ മറ്റു ഭാഷകള്‍ പഠിക്കുന്ന കാര്യത്തിലും അവ പ്രയോഗിക്കുന്നതിലും ഇങ്ങനെയുള്ള ശിശുക്കള്‍ മുന്നിലാണ്. അമേരിക്കയിലെ വടക്കുപടിഞ്ഞാറന്‍ സര്‍വകശാലയിലെ ഗവേഷകര്‍ പൂര്‍ണ വളര്‍ച്ചയെത്തിയതും അതിനു മുന്‍പ് ജനിച്ചതുമായ ശിശുക്കള്‍ക്കിടയിലാണ് പഠനം നടത്തിയത്. ഒരേ പ്രായത്തിലുള്ള ഇവര്‍ക്കിടയില്‍ ഭാഷ, സ്വഭാവം, ആരോഗ്യം എന്നീ വിവിധ ഘടകങ്ങളും പഠനത്തിന്റെ പല ഘട്ടങ്ങളിലായി പരിഗണിച്ചിരുന്നു.

ആദ്യമായി ഈ പഠനം സാധ്യമാക്കുന്നത് ശിശുക്കളില്‍ ഭാഷാപരമായ കഴിവുകള്‍ നിക്ഷിപ്തമാകുന്നതെങ്ങനെ എന്നതിനെയാണ് എന്ന് ഗവേഷക സാന്ദ്ര വാക്‌സ്മാന്‍ പറഞ്ഞു. ഇതിനായി അവര്‍ ഒരേ പ്രായത്തിലുള്ള പൂര്‍ണ വളര്‍ച്ചയെത്തി ജനിച്ചതും അല്ലാത്തതുമായ രണ്ടു കുട്ടികളെ തിരഞ്ഞെടുത്തു. ഇങ്ങനെ വളര്‍ച്ചയെത്താതെ ജനിക്കുന്ന കുട്ടിയില്‍ കൂടുതലായി ആളുകളുടെ സംസാരം നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നു. പൂര്‍ണ വളര്‍ച്ചെത്തുമ്പോഴേക്കും കുട്ടി ഭാഷയുമായി ചിരപരിചിതമായിരിക്കും. ഇതാണ് ഭാഷാപരമായ കഴിവുകള്‍ പ്രകടമാക്കുന്നതില്‍ ഈ കുട്ടികളെ കൂടുതല്‍ സഹായിക്കുന്നത്. ബുദ്ധി വികാസനത്തിനു വരെ ഭാഷ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തിയതായും അവര്‍ പറഞ്ഞു. സാധാരണത്വത്തില്‍ നിന്നും അസാധാരണത്വത്തിലേക്കുള്ള മാറ്റമായാണ് ശാസ്ത്രലോകം ഈ പഠനത്തെ കാണുന്നത്. ഭാഷപരമായി വളരെ ശക്തമായ അടിത്തറയാണ് ഇങ്ങനെയുള്ള കുട്ടികള്‍ കരസ്ഥമാക്കുന്നതെന്നും ഇവര്‍ക്ക് രോഗ ബാധകളില്‍ നിന്ന് ശക്തമായ പ്രതിരോധ ശേഷി ഉണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top