മാനസിക വൈകല്യമുള്ള യുവാവിനെ നാലംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ചിക്കാഗോ: നാല് പേര്‍ ചേര്‍ന്ന് മാനസികവൈകല്യമുള്ള യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ചിക്കാഗോയിലാണ് സംഭവം. ദൃശ്യങ്ങളിലുള്ള സ്ത്രീകളക്കം നാല് പേരെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇവരെ നാല് പേരെയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ ആക്രമിച്ചത് ഇവര്‍ തന്നെയാണെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ശിക്ഷയുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

എന്താണ് സംഭവത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. വംശീയാതിക്രമണമെന്നാണ് സംശയിക്കപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top