special page

സൗന്ദര്യമല്ല അഭിനയം, മറിച്ച് അഭിനയമാണ് സൗന്ദര്യം എന്ന് പ്രേക്ഷകരെ ഓര്‍മിപ്പിച്ച പ്രതിഭ : ഓംപുരിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ജോയ് മാത്യു

തിരുവനന്തപുരം : സൗന്ദര്യമല്ല അഭിനയമെന്നും മറിച്ച് അഭിനയമാണ് സൗന്ദര്യം എന്ന് പ്രേക്ഷകരെ ഓര്‍മിപ്പിച്ച അതുല്യപ്രതിഭയാണ് ഓംപുരിയെന്ന് നടന്‍ ജോയ് മാത്യു. ഓംപുരിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഫേസ് ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് ജോയ്മാത്യു, ആ അതുല്യപ്രതിഭയുടെ അഭിനയത്തെയും, അദ്ദേഹവുമായുള്ള അടുപ്പവും അനുസ്മരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ചോക്ലേറ്റ് മുഖങ്ങള്‍ അടക്കിവാണിരുന്ന ഹിന്ദി സിനിമയിലേക്ക് വസൂരിക്കല നിറഞ്ഞ മുഖവും പരുക്കന്‍ ശബ്ദവുമായി ജീവിത യാഥാര്‍ത്യങ്ങളെ പ്രതിഫലിപ്പിക്കുന്ന നവീന ഭാവുകത്വമുള്ള ചലച്ചിത്രങ്ങളിലൂടെ സൗന്ദര്യമല്ല അഭിനയമെന്നും മറിച്ച് അഭിനയമാണ് സൗന്ദര്യം എന്ന് പ്രേക്ഷകരെ ഓര്‍മിപ്പിച്ച ഓംപുരി. എന്റെ ‘ആക്രോശി’ലെയും ‘അര്‍ദ്ധസത്യ ‘ തുടങ്ങി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ നമ്മളെ അമ്പരപ്പിച്ച അതേ മനുഷ്യന്‍ എന്റെ മുംബൈ ജീവിതകാലത്ത് ഞാന്‍ ജോലി ചെയ്തിരുന്ന ജെയ്‌ക്കോ ബുക്‌സില്‍ ഒരു മോപ്പഡില്‍ വന്ന് മികച്ച പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്ത വരുത്തി വാങ്ങിയിരുന്ന ഓര്‍മ്മ എന്റെ മനസ്സിലിപ്പോഴും കെടാതെ നില്‍ക്കുന്നു .
ഓംപുരി എന്ന അഭിനയ പ്രതിഭയുടെ മുമ്പില്‍ എന്റെ പ്രണാമം’

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top