ബംഗലൂരു ‘പുതുവത്സര അതിക്രമം’; കൂടുതല്‍ തെളിവുകളോ പരാതികളോ ലഭിച്ചിട്ടില്ലെന്ന് പൊലീസ്

ബംഗലൂരു: ബംഗലൂരുവില്‍ പുതുവത്സര ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തിന് കൂടുതല്‍ തെളിവുകളോ ഒന്നും ലഭിച്ചിട്ടില്ലെന്ന് ബംഗലൂരു പൊലീസ് കമ്മീഷണര്‍ പ്രവീണ്‍ സൂദ്. എന്നാല്‍ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബംഗലൂരുവിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. അറുപതോളം ക്യാമമറകളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നതെന്ന് സൂദ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പരിശോധനയില്‍ ലൈംഗീകാതിക്രമത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം യുവതിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയ കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബൈക്കിലെത്തിയ ലിനോ എന്ന യുവാവാണ് അറസ്റ്റിലായത്. യുവതിയുടെ നാട്ടുകാരന്‍ തന്നെയാണ് ബികോം വിദ്യാര്‍ത്ഥി കൂടിയായ ലിനോ. ബൈക്കില്‍ ലിനോയ്ക്ക് വേണ്ടി കാത്ത് നില്‍ക്കുന്ന സുഹൃത്ത് അയ്യപ്പയും അറസ്റ്റിലായിട്ടുണ്ട്

നേരത്തെ, ബംഗലൂരു അതിക്രമത്തിന് എതിരെ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ഫര്‍ഹാന്‍ അക്തര്‍, ആമിര്‍ ഖാന്‍, ക്രിക്കറ്റ് താരം സേവാഗ് ഉള്‍പ്പെടെയുള്ളവര്‍ ശബ്ദമുയര്‍ത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top