special page

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാമത്സരത്തില്‍ ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ സര്‍വ്വീസസ് തെലുങ്കാനയെ നേരിടും

കോഴീക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യാന്‍ഷിപ്പിന്റെ യോഗ്യതാമത്സരത്തില്‍ ഇന്ന് സര്‍വ്വീസസ് തെലുങ്കാനയെയും തമിഴ്‌നാട് ലക്ഷദ്വീപിനെയും നേരിടും. ആദ്യ മത്സരത്തില്‍ ആന്ധ്രയ്ക്കും കേരളത്തിനുമായിരുന്നു വിജയം.

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാമത്സരത്തില്‍ ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ സര്‍വ്വീസസ് തെലുങ്കാനയെ നേരിടും. വൈകീട്ട് 4 മണിക്കുനടക്കുന്ന മത്സരത്തില്‍ കന്നിയങ്കകാരയ ലക്ഷദ്വീപിന് തമിഴ്‌നാടാണ് എതിരാളികള്‍. ഹാട്രിക്ക് കീരടം ലക്ഷ്യമിട്ടിറങ്ങുന്ന പട്ടാള നിരയുടെ കരുത്ത് മലയാളി താരങ്ങളാണ്.

മുന്നേറ്റ നിരയിലെ മലപ്പുറത്തുകാരന്‍ മുഹമ്മദ് അന്‍ഷാദ് തന്നെയാകും സര്‍വ്വീസസിന്റെ തുറുപ്പുച്ചീട്ട്. മികച്ച ടീമുമായെത്തുന്ന തെലുങ്കാനെയ്ക്ക് വിജയിക്കാനായാല്‍ ഫൈനല്‍ റൗണ്ടിലേക്കുള്ള പ്രവേശനം എളുപ്പമായിത്തിരും. വലിയ മത്സരങ്ങള്‍ കളിച്ച് പരിജയക്കുറവുണ്ടെങ്കിലും കളിമികവുള്ള താരങ്ങളുള്ള ലക്ഷദ്വീപ് ടീമിന് ടൂര്‍ണമെന്റില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച്ച വെക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് തമിഴ്‌നാടിനെ നേരിടാനിറങ്ങുന്നത്.

മത്സരക്രമം പുനക്രമീകരിച്ചതും പ്രതീകൂല കാലവസ്ഥയും കാണികളുടെ കുറവും ടൂര്‍ണമെന്റിന്റെ മാറ്റ് കുറക്കുന്നുണ്ട്. എന്നാലും പ്രതീകുല സാഹചര്യങ്ങളെയെല്ലാം മറികടന്ന് മികച്ച പ്രകടനമാണ് താരങ്ങള്‍ പുറത്തെടുക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top