സൗദിയില്‍ തെരഞ്ഞെടുത്ത ഇനങ്ങള്‍ക്കുള്ള നികുതി നിര്‍ദേശം ഏപ്രില്‍ മുതല്‍ ബാധകമാകും

റിയാദ്: സൗദി അറേബ്യയില്‍ തെരഞ്ഞെടുത്ത ഇനങ്ങള്‍ക്കുള്ള നികുതി നിര്‍ദേശം ഏപ്രില്‍ മുതല്‍ ബാധകമാകുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍.  37 മത് ജി സി സി ഉച്ചകോടിയിലാണ് മൂല്യവര്‍ധിത നികുതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.  ഇതിന്റെ അടിസ്ഥാനത്തിലാണ് സൗദി ബജറ്റില്‍ നികുതി നിര്‍ദേശം പ്രഖ്യാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

പ്രത്യേക ഉത്പ്പന്നങ്ങള്‍ക്കാണ് നികുതി നിര്‍ദേശം ബാധകമാകുന്നതെന്ന് ധനകാര്യ വകുപ്പു മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. പുകയില ഉത്പന്നങ്ങള്‍, ഉത്തേജക പാനീയങ്ങള്‍, ശീതള പാനീയങ്ങള്‍ എന്നിവക്ക് 50 മുതല്‍ 100 ശതമാനം വരെ നികുതി ചുമത്തും. ഈ വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനത്തോടെ നികുതി നിലവില്‍ വന്നതായി ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് അടിസ്ഥാന രഹിതമാണെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബഹ്‌റൈനില്‍ ചേര്‍ന്ന ജി സി സി ഉച്ചകോടിയിലാണ് മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ അടുത്ത വര്‍ഷം നികുതി പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി വിശദീകരിച്ചു.

ബജറ്റില്‍ നികുതി നിര്‍ദേശം പ്രഖ്യാപിച്ചെങ്കിലും സൗദി സാമ്പത്തിക സമിതിയുടെ അംഗീകരത്തിന് ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുളളൂ. വിഷന്‍ 2030 ന്റെ ഭാഗമായി വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് നികുതി നിര്‍ദേശമെന്നും മന്ത്രി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top