special page

എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണുകളുടെ വിലനിലവാരം രണ്ടായിരം രൂപയിലേക്ക് താഴണമെന്ന് സുന്ദര്‍ പിച്ചൈ

സുന്ദര്‍ പിച്ചൈ

ദില്ലി: ഇന്ത്യയിലെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണുകളുടെ വിലനിലവാരം രണ്ടായിരം രൂപയിലേക്ക് താഴണമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ഐഐടി ഖരഗ്പൂരില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുന്ദര്‍ പിച്ചൈ.

എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണുകള്‍ തനിക്കിഷ്ടമാണ്. കൂടുതല്‍ ഫോണുകള്‍ 30 ഡോളര്‍ വിലയിലേക്ക് വരേണ്ടതാവശ്യമാണ്. എങ്കിലേ ഇന്ത്യയിലെ കൂടുതല്‍ ആളുകള്‍ക്ക് ഇന്റര്‍നെറ്റും മറ്റ് ഡിജിറ്റല്‍ സേവനങ്ങളും ഉപയോഗിക്കാനാവുകയുള്ളൂവെന്ന് സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.

ഗൂഗിളിനെ പറ്റിയും പിച്ചൈ വാചാലനായി. ലോകത്തില്‍ കുറച്ചാളുകള്‍ മാത്രമേ ഇംഗ്ലീഷ് ഉപയോഗിക്കുന്നുള്ളൂ. അതിനാല്‍ ഗൂഗിള്‍ സേവനങ്ങള്‍ മറ്റ് ഭാഷകളില്‍ ലഭ്യമാക്കുക എന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും സുന്ദര്‍ പിച്ചൈ സൂചിപ്പിച്ചു. പ്രാദേശിക ഭാഷയ്ക്ക് ലഭിക്കേണ്ട ഡിജിറ്റല്‍ പിന്തുണയേപ്പറ്റിയും ഇന്ത്യയിലെ കണക്റ്റിവിറ്റിയെപ്പറ്റിയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സുന്ദര്‍ പിച്ചൈ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top