ബംഗലൂരു ‘പുതുവത്സര അതിക്രമം’; ചെറു വസ്ത്രധാരണം എന്തിനുമുള്ള അനുവാദമല്ലെന്ന് വിരേന്ദര്‍ സേവാഗ്

ദില്ലി: ബംഗലൂരുവില്‍ നടന്ന പുതുവത്സര അതിക്രമത്തിന് കാരണം, സ്ത്രീകളുടെ വസ്ത്രധാരണയിലുണ്ടായ പിശകിന്റെ പശ്ചാത്തലത്തിലാണെന്ന വാദത്തിനെതിരെ ക്രിക്കറ്റ് താരം വിരേന്ദര്‍ സേവാഗ്. ചെറു വസ്ത്രധാരണം എന്തിനുമുള്ള അനുവാദമല്ലെന്ന് വിരേന്ദര്‍ സേവാഗ് ട്വിറ്ററില്‍ കുറിച്ചു.

ബംഗലൂരുവില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ കൂട്ട അതിക്രമത്തില്‍ തനിക്ക് അതിയായ നിരാശയും ദു:ഖവുമുള്ളതായി വിരേന്ദര്‍ സേവാഗ് ട്വീറ്റ് ചെയ്തു. 1500 പൊലീസ് നിലനില്‍ക്കെയാണ് ബംഗലൂരുവിലെ പ്രശസ്തമായ എംജി റോഡ്, ബ്രിഗേഡ് റോഡുകളില്‍ സ്ത്രീകള്‍ക്കെതിരെ കൂട്ട അതിക്രമം ഉണ്ടായത്.

ഇത്തരം അതിക്രമങ്ങള്‍ ബംഗലൂരുവില്‍ പതിവുള്ളതാണെന്നുള്ള കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ പ്രതികരണത്തിന് എതിരെ ദേശീയ തലത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പാശ്ചാത്ത്യ സംസ്‌കാരത്തെ പിന്തുടരാന്‍ യുവജനം ശ്രമിക്കുന്നു. പാശ്ചാത്ത്യ സംസ്‌കാരം ചിന്താഗതിയില്‍ മാത്രമല്ല വസ്ത്രധാരണത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് ജി പരമേശ്വര അഭിപ്രായപ്പെട്ടിരുന്നു. അതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചില പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടും. ഇത് പതിവുള്ളതാണെന്നുള്ള ജി പരമേശ്വരയുടെ പ്രതികരണമാണ് വന്‍ വിവാദമായത്.

നേരത്തെ, ബംഗലൂരു അതിക്രമത്തിന് എതിരെ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ഫര്‍ഹാന്‍ അക്തര്‍, ആമിര്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ ശബ്ദമുയര്‍ത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top