ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തമിഴിലേക്ക്; ചിത്രമൊരുക്കുന്നത് പുതുമുഖ സംവിധായകന്‍

ദുല്‍ഖര്‍ സല്‍മാന്‍

ഓക്കെ കണ്മണി എന്ന ചിത്രത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തമിഴ് സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നു. ഓക്കെ കണ്മണി മണിരത്‌നത്തിനൊപ്പമായിരുന്നെങ്കില്‍ ഇത്തവണ ദുല്‍ഖര്‍ സമ്മതം മൂളിയിരിക്കുന്നത് ഒരു പുതുമുഖ സംവിധായകനുവേണ്ടിയാണെന്നുമാത്രം.

റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഈ റൊമാന്റിക് ത്രില്ലര്‍ സിനിമയുടെ സംവിധായകന്‍ റാ കാര്‍ത്തിക് ആയിരിക്കുമെന്നാണ്. ദുല്‍ഖര്‍ ഡേറ്റ് കൊടുത്തുകഴിഞ്ഞെങ്കിലും നായികമാരെ തീരുമാനിച്ചിട്ടില്ല. കുറച്ചു ദിവസത്തിനകം ഔദ്യോകിക പ്രഖ്യാപനം ഉണ്ടാവും.

‘എന്നൈ നോക്കി പായും തോട്ട’ ഫെയിം മേഘ ആകാശും ‘ഒരുനാള്‍ കൂത്ത്’ ഫെയിം നിവേദ പിതുരാജും നടിമാരുടെ പരിഗണനയിലുണ്ട്. ചിത്രം പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണെന്നാണ് റാ കാര്‍ത്തിക് പറയുന്നത്. ജോമോന്റെ സുവിശേഷത്തിനുശേഷം ദുല്‍ഖര്‍ അഭിനയിക്കുന്നത് ഈ തമിഴ് ചിത്രത്തിലായിരിക്കും. റൊമാന്റിക് സിനിമയാണെങ്കിലും ഒരു റോഡ് മൂവിയുടെ സ്വഭാവവും ചിത്രത്തിനുണ്ടാകും എന്ന് സംവിധായകന്‍ ഉറപ്പുപറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top