റബാഡയുടെ മുന്നില്‍ ശ്രീലങ്ക തകര്‍ന്നു; രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം

റബാഡയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ആതിഥേയരായ ശ്രീലങ്കയ്ക്ക് തോല്‍വി. 282 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ലങ്കയ്ക്ക് നേരിടേണ്ടിവന്നത്. 507 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിന് ഇറങ്ങിയ ലങ്ക 224 റണ്‍സിന് പുറത്തായി. 55 റണ്‍സ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാഡയാണ് ലങ്കയെ തകര്‍ത്തത്. ഇതോടെ ഒരു മത്സരം ശേഷിക്കെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര 2-0 ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.

സ്‌കോര്‍: ദക്ഷിണാഫ്രിക്ക- 392, ഏഴിന് 224; ശ്രീലങ്ക 110, 224

നാലിന് 130 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച സന്ദര്‍ശകര്‍ക്ക് 94 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും ശേഷിച്ച ആറുവിക്കറ്റുകള്‍ നഷ്ടമായി. 49 റണ്‍സ് എടുത്ത എയ്ഞ്ചലോ മാത്യൂസാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍. രണ്ട് ഇന്നിംഗ്‌സിലുമായി പത്തു വിക്കറ്റുകള്‍ വീഴ്ത്തിയ റബാഡയാണ് കളിയിലെ താരം.

നേരത്തെ പോര്‍ട്ട് എലിസബത്തില്‍ നടന്ന ആദ്യ ടെസ്റ്റ് 206 റണ്‍സിന് ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top