ഓടി കൊണ്ടിരിക്കുന്ന കാറിന്റെ ബോണറ്റില്‍ നിന്നും ഉഗ്ര വിഷമുള്ള പാമ്പ് തലയുയര്‍ത്തി നോക്കി, എന്നിട്ടും സാലി ഭയന്നില്ല ; പിന്നെ സംഭവിച്ചതാണ് രസം

നിങ്ങളൊരു കാറില്‍ യാത്ര ചെയ്തു കൊണ്ടിരിക്കുകയാണെന്ന് കരുതുക. കാറോടിച്ച് മുന്നോട്ട് നീങ്ങവെ പെടുന്നനെ കാറിന്റെ ബോണറ്റില്‍ നിന്നും ഒരാള്‍ തലപൊക്കി നോക്കുന്നു! മറ്റാരുമല്ല, കൊടിയ വിഷമുള്ള ഒരു പാമ്പ്. ഒട്ടും പ്രതീക്ഷിക്കാതെ ഓടികൊണ്ടിരിക്കുന്ന വണ്ടിയുടെ ബോണറ്റിനടിയില്‍ നിന്നുമൊരു പാമ്പ് പൊന്തി വന്നാല്‍ ആരും ഭയന്നു പോകും. എന്നാല്‍ സാലി ഭയന്നില്ല.

ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് സ്വദേശിനിയായ സാലിയുടെ കാര്‍ യാത്രയ്ക്കിടെയാണ് അപ്രതീക്ഷിത വിരുന്നുകാരനായി വിഷപാമ്പ് കടന്ന് വന്നത്. അഡ്‌ലെയ്ഡില്‍ നിന്നും മുന്‍ഡു ഐലന്‍ഡിലേക്കുള്ള യാത്രയിലായിരുന്നു സാലി. പെട്ടെന്ന് ബോണറ്റില്‍ നിന്നും പാമ്പ് തലയുയര്‍ത്തി നോക്കിയെങ്കിലും സാലി ഭയപ്പെട്ടില്ല. കുറേ ദൂരം മുന്നോട്ട് കാറുമായി പോയ സാലി പാമ്പിന്റെ വീഡിയോയും പകര്‍ത്തി.

ഉഗ്രവിഷമുള്ള പാമ്പായിരുന്നിട്ടും ധൈര്യം കൈവിടാതെ മുന്നോട്ട് പോയ സാലി, പാമ്പിന് രക്ഷപ്പെടാനായി വണ്ടി മൈതാനത്തിന് സമീപം നിര്‍ത്തി. പിറ്റേന്നാണ് സാലി വാഹനത്തിനരികിലേക്ക് തിരികെയെത്തിയത്. എന്നാല്‍ സാലി തിരികെ എത്തുമ്പോള്‍ കാറിന്റെ ബോണറ്റില്‍ പാമ്പ് അപ്പോഴുമുണ്ടായിരുന്നു. ഇതിന്റെ ചിത്രവും പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പങ്ക് വച്ചിട്ടുണ്ട്.

വീഡിയോ കാണാം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top