ഡബിളടിച്ച് ഉസ്മാന്‍; സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം

ഫയല്‍ ചിത്രം

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖല യോഗ്യതാ മത്സരത്തില്‍ കേരളത്തിന് വിജയം. ആദ്യ മത്സരത്തില്‍ പുതുച്ചേരിയെയാണ് കേരളം പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം.

ആവേശം നിറഞ്ഞ മത്സരത്തില്‍ നായകന്‍ ഉസ്മാന്‍ നേടിയ ഇരട്ടഗോളുകളുടെ കരുത്തിലാണ് കേരളം ആദ്യ വിജയം സ്വന്തമാക്കിയത്. നാട്ടില്‍ കളിക്കുന്നതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ കേരളത്തിന്റെ ചുണക്കുട്ടികളാണ് മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത്.

വിജയം മാത്രം മോഹിച്ചിറങ്ങിയ കേരളത്തിന് വേണ്ടി ജോബി ജസ്റ്റിനാണ് ആദ്യം ഗോള്‍ വല ചലിപ്പിച്ചത്. തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയ പുതുച്ചേരിക്ക് പിന്നീട് മത്സരത്തിന്റെ ഒരു ഘട്ടത്തിലും തിരിച്ച് വരാന്‍ സാധിച്ചില്ല. പിന്നാലെ ഉസ്മാന്റെ ഇരട്ട പ്രഹരം കൂടിയായപ്പോള്‍ പുതുച്ചേരി തകര്‍ന്നു. തിങ്ങി നിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ആദ്യ വിജയം.

നാളെ നടക്കുന്ന മത്സരത്തില്‍ സര്‍വീസസ് തെലങ്കാനയെയും, തമിഴ്‌നാട് ലക്ഷദ്വീപിനെയും നേരിടും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top