special page

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാമത്സരങ്ങളില്‍ ആന്ധ്രയ്ക്കും കേരളത്തിനും വിജയത്തുടക്കം

കോഴീക്കോട് : 71 മത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യാന്‍ഷിപ്പിന്റെ ദക്ഷിണ മേഖലാ യോഗ്യതാമത്സരങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ ആന്ധ്ര 1 നെതിരെ 2 ഗോളുകള്‍ക്കാണ് കര്‍ണടകത്തെ പരാജയപ്പെടുത്തിയത്. കളിയില്‍ മുഴിനീളം മികച്ച പ്രകടനം പുറത്തെടുക്കാന്‍ കര്‍ണാടക്കതിനായെങ്കിലും വിജയം ആന്ധ്രയൊടൊപ്പമായിരുന്നു.

മത്സരത്തിന്റെ 12 മിനിറ്റില്‍ നായകന്‍ വിഘ്‌നേഷ് ഗോളിലൂടെ കര്‍ണാടക മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയുടെ അവസാനത്തിലും 72 മിനിറ്റിലും വീണുകിട്ടിയ ഫീല്‍ഡ് പെനാലിറ്റിയുടെ ആന്ധ്ര ക്യാപ്റ്റന്‍ ചന്ദ്രശേഖര്‍ ടീമിനെ വിജയത്തിലെത്തിച്ചു.

രണ്ടാം മത്സരത്തില്‍ തുടക്കം മുതല്‍ തന്നെ ഉണര്‍ന്ന് കളിച്ച കേരളത്തിന്റെ മുന്നേറ്റ നിര നിരന്തരം പുതിച്ചേരിയുടെ ഗോള്‍മുഖത്ത് ആക്രമണമഴിച്ച് വിടുന്ന കാഴ്ച്ചയാണ് കണ്ടത്. ആദ്യപകുതിയുടെ 3 മിനിറ്റില്‍ മുന്നേറ്റനിരക്കരാനായ ജോബി ജസ്റ്റിനുലുടെ മുന്നിലെത്തിയ കേരളം രണ്ടാം പകുതിയില്‍ നായകന്‍ ഉസ്മാന്റെ ഇരട്ട ഗോളിലൂടെ എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് പുതിച്ചേരിയെ പരാജയപ്പെടുത്തിയത്. പ്രതിരോധത്തിലൂന്നിയ കളിയായിരുന്നു പുതിച്ചേരി പുറത്തെടുത്തത്.

തുറന്ന് കിട്ടയ പല അവസരങ്ങളും കേരളം പാഴാക്കിയെങ്കിലും മധ്യനിരയുടെ പ്രകടനവും വിജയത്തെ സ്വാധീനിച്ചു. ആദ്യപകുതിയിലെ പിഴവുകള്‍ രണ്ടാം പകുതിയില്‍ പരിഹരിക്കാനായെന്ന് നായകന്‍ ഉസ്മാന്‍ പറഞ്ഞു.ഒരു ടീമിനെയും ചെറുതായി കാണുന്നില്ലെന്നും വരും മത്സരങ്ങളില്‍ ഇത്തവണത്തെ പിഴവുകളെല്ലാം പരിഹരിച്ച് ടീമിന് മികച്ച പ്രകടനം പുറത്തടുകാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും പരിശീലകന്‍ വി.പി.ഷാജി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top