”കാലാവസ്ഥ സൗഹൃദ” ഗ്രാമങ്ങളുമായി മധ്യപ്രദേശ്

പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശിലെ 1100 ഗ്രാമങ്ങള്‍ കാലാവസ്ഥ സൗഹ്യദമായി പരിണാമപ്പെടുവാന്‍ തയ്യാറെടുക്കുകയാണ്. കാലാവസ്ഥ വ്യതിയാനങ്ങളില്‍ നിന്നും വിളകളെ സംരക്ഷിച്ച് മികച്ച ഉത്പാദനം കര്‍ഷകര്‍ക്ക് ലഭിക്കുന്ന പദ്ധതിയാണിത്. സംസ്ഥാന സര്‍ക്കാര്‍ ആറു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കാര്‍ഷിക വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ രാജേഷ് രജോറ പറഞ്ഞു. ഇതു പ്രകാരം സംസ്ഥാനത്ത് 100 ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന 11 കാര്‍ഷിക കാലാവസ്ഥ സോണുകളാണ് രൂപീകരിക്കുവാന്‍ പോകുന്നത്. ഇവയ്ക്ക് പ്രതിവര്‍ഷം 150 കോടിയുടെ ധനസഹായവും ലഭ്യമാകും. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ദേശീയ കാര്‍ഷിക വികസന പദ്ധതി പ്രകാരവും സുസ്ഥിര വികസന പ്രകാരവുമാണ് നടപ്പാക്കുവാന്‍ പോകുന്നത്.

ചുരുങ്ങിയ കാലയിളവിനുള്ളില്‍ അത്യുത്പാദനം നല്‍കുന്ന മികച്ച പ്രതിരോധ ശേഷിയുള്ള വിത്തുകളാണ് കര്‍ഷകര്‍ക്ക് പദ്ധതി വഴി ലഭ്യമാകുവാന്‍ പോകുന്നത്. കാലിവളര്‍ത്തലും, മീന്‍ വളര്‍ത്തലും ഉള്‍പ്പെടുന്ന പരമ്പരാഗത കാര്‍ഷിക പരിപാലന രീതിയാണ് സംസ്ഥാനം മുഴുവനും അവലംബിക്കുന്നത്. മണ്ണൊലിപ്പ് തടഞ്ഞ് പ്രദേശത്ത് ജലത്തിന്റെ അംശം നിലനിറുത്തുവാനായി വൃക്ഷപരിപാലനവും മണ്ണിലെ പോഷകാംശങ്ങള്‍ നിശ്ചിത കാലയിലവില്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നു എന്ന് ഔദ്യോഗിക വ്യത്തങ്ങള്‍ സൂചിപ്പിച്ചു. ഈ ഗ്രാമങ്ങളില്‍ നിലമുഴുന്ന പതിവ് രീതി ഒഴിവാക്കി വിളകള്‍ക്ക് ജലം ഡ്രിപ്പിങ്ങിലൂടെ ലഭ്യമാകുന്നതിനു പോഷക ഘടങ്ങളും പ്രയോഗിക്കുന്നതാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top