‘നിങ്ങളെ ഓര്‍ത്ത് ഞാന്‍ അഭിമാനിയ്ക്കുന്നു’; ക്യാപ്റ്റന്‍ കൂളിന് പ്രിയതമയുടെ അഭിനന്ദന സന്ദേശം

ധോണിയും കുടുംബവും (ഫയല്‍ ചിത്രം)

ഇന്ത്യയുടെ ഏകദിന, ട്വന്റി-20 നായക സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ മഹേന്ദ്ര സിങ്ങ് ധോണിയ്ക്ക് ഭാര്യ സാക്ഷി ധോണിയുടെ ട്വിറ്റര്‍ സന്ദേശം. ‘നിങ്ങള്‍ക്കു കീഴടക്കാന്‍ സാധിക്കാത്ത ഉയരങ്ങള്‍ ഇല്ല; നിങ്ങളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു’ എന്നായിരുന്നു സാക്ഷിയുടെ സന്ദേശം.

കഴിഞ്ഞദിവസമാണ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞത്. ധോണിയുടെ തിരുമാനം ക്രിക്കറ്റ് ലോകം ഒന്നടങ്കം ഞെട്ടലോടെയാണ് സ്വീകരിച്ചത്. ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഉടന്‍ തെറിക്കുമന്ന് ചില ആക്ഷേപങ്ങള്‍ നിലനിന്നിരുന്നെങ്കിലും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ഇത്തരത്തിലോരു തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. 200 ഏകദിന മത്സരങ്ങള്‍ നയിച്ച  ക്യാപ്റ്റന്‍ എന്ന ബഹുമതി സ്വന്തമാക്കാന്‍ കേവലം ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെയായിരുന്നു ധോണി നായകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്.

നിരവധി സന്ദേശങ്ങളും ആശംസകളുമാണ് തീരുമാനം പ്രഖ്യാപിച്ചതു മുതല്‍ ധോണിയ്ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രവഹിക്കുന്നത്. ജീവിത്തില്‍ എല്ലാ പിന്തുണയും നല്‍കുന്ന ഭാര്യ സാക്ഷിയുടെ മനസ്സു തുറന്ന അഭിനന്ദനം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന് ഹൃദയത്തോടു ചേര്‍ത്തു വെയ്ക്കാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top