ചുവന്ന മുണ്ട് ധരിച്ചെത്തിയ വിദ്യാര്‍ത്ഥി സംഘത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം; സംഭവം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി (വീഡിയോ)

കാഞ്ഞങ്ങാട്: തെയ്യം കാണാന്‍ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പ്രദേശത്ത് എത്തിയ അഞ്ചംഗ മാധ്യമ വിദ്യാര്‍ത്ഥി സംഘത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരടങ്ങുന്ന സംഘം ആക്രമിച്ചതായി പരാതി. മുപ്പതോളം പേരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥി സംഘത്തെ ആക്രമിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

ചുവന്ന മുണ്ട് ധരിച്ച് ആര്‍എസ്എസ് ഗ്രാമത്തില്‍ പ്രവേശിച്ചു എന്നും പറഞ്ഞായിരുന്നു അക്രമം. കോഴിക്കോട് സ്വദേശി രാഹുല്‍ മുല്ലേരി പാലക്കാട് സ്വദേശിനിയും മാധ്യമ വിദ്യാര്‍ത്ഥിയുമായ ശ്രീലക്ഷ്മി തിരുവനന്തപുരം സ്വദേശി ജെഫ്രിന്‍ ജെറാള്‍ഡ് കാസര്‍ഗോഡ് സ്വദേശി നവജിത് എന്നിവരെയാണ് വൈകീട്ട് എട്ടു മണിയോടു കൂടി മുപ്പതംഗ ബിജെപി അനുഭാവികള്‍ ആക്രമിച്ചത്.

ഇന്നലെ വൈകുന്നേരം നടന്ന സംഭവം പുറത്ത് മാധ്യമങ്ങളെയോ പൊലീസിനെയോ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകളോളം സംഘത്തെ ആര്‍എസ്എസ് ഗുണ്ടകള്‍ തടവിലാക്കുകയും ഉണ്ടായി.ഇത്രയും സമയം വിഷയം പുറത്തു പറയാന്‍ കഴിയാതിരുന്നതും ഈ കാരണത്താലാണ്.ജെഫ്രിന്‍ ജെറാള്‍ഡിനു വാരിയെല്ലിനും കൈക്കും ചതവുണ്ട്, കണ്ണൂര്‍ എകെജി ആശുപത്രിയില്‍ അഡ്മിറ്റാണ്.

നവജിതിന്റെ അമ്മയ്ക്ക് മരുന്ന് കൊടുക്കാന്‍ പോകുമ്പോള്‍ മുപ്പതോളം വരുന്ന ബിജെപി അനുഭാവികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജെഫ്രിന്‍ പറയുന്നു. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ ജെഫ്രിന്‍ വെളിപ്പെടുത്തിയത്. ചുവന്ന മുണ്ട് ഉടുത്തുവന്ന ജെഫ്രിനോട് ഇവര്‍ മുണ്ട് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഇല്ലെന്നറിയിച്ച തന്നെ ഇവര്‍ മര്‍ദ്ദിക്കുകയം ചെയ്തുവെന്ന ജെഫ്രിന്‍ പറയുന്നു. മര്‍ദ്ദിക്കുന്നത് തടയാന്‍വന്ന സുഹൃത്തുക്കളെ തല്ലുകയും നവജിത്തിന്റെ അമ്മയെ തള്ളിയിടുകയും ചെയ്തു എന്നാണ് മര്‍ദ്ദനത്തിന് ഇരയായ ജെഫ്രിന്‍ പറയുന്നത്. ആക്രമണത്തില്‍ ജെഫ്രിന്‍ ജെറാള്‍ഡിന് വാരിയെല്ലിനും കൈക്കും ചതവേറ്റിട്ടുണ്ട്. കണ്ണൂര്‍ എകെജി ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top