നീര ഇനി ഡിസ്‌പോസിബിള്‍ പായ്ക്കറ്റുകളില്‍ ലഭ്യമാകും; നാളികേരകര്‍ഷകര്‍ പ്രതീക്ഷയില്‍

പാലക്കാട് : നാളികേര കര്‍ഷകര്‍ക്ക് പുത്തനുണര്‍വ് നല്‍കിയാണ് സംസ്ഥാനത്ത് നീരയുടെ ഉത്പാദനം ആരംഭിച്ചത്. തെങ്ങില്‍ നിന്ന് ഉത്പാദിപ്പിച്ച നീര സംസ്‌ക്കരിച്ച് അധികനാള്‍ സൂക്ഷിക്കാനാകാത്തത് വിപണിയില്‍ നീരയുടെ പരാജയത്തിനിടയാക്കി. കര്‍ഷര്‍ക്ക് വന്‍ സാമ്പത്തികബാധ്യതയാണ് ഇത് ഉണ്ടാക്കിയത്.

എന്നാല്‍ പാലക്കാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാളികേര കര്‍ഷക സംഘം വിപണിയില്‍ നീര പുനരവതരിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ടെട്രാ പായ്ക്കറ്റുകളിലാണ് നീര ലഭ്യമാകുക. രൂചിയിലോ ഗുണത്തിലോ യതൊരു വിത്യാസവുമില്ലാതെ ലഭ്യമാകുന്ന നീര അധിക കാലം കേടുകൂടാതെ ശീതികരിച്ച് സൂക്ഷിക്കുവാന്‍ സാധിക്കും. പാലക്കാടും സമീപ പ്രദേശങ്ങളിലും ”പാം ഡ്യു” എന്ന പേരില്‍ ഉടന്‍ തന്നെ ഇത് ലഭ്യമാകുന്നതാണ്. പാലക്കാട് നാളികേര കര്‍ഷക സംഘത്തിന്റെ ഈ ഉദ്യമം സംസ്ഥാത്തെ മറ്റ് നീര ഉദ്പാദകര്‍ക്കും പ്രതീക്ഷ ഉളവാക്കുന്നതാണ്. ഇതുവരെ ദിവസേന ഉത്പാദിക്കപ്പെട്ടിരുന്ന നീര വിപണിയില്‍ അന്നു തന്നെ വിറ്റഴിക്കപ്പെടേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. പ്ലാസ്റ്റിക്ക് കുപ്പികളില്‍ നീര ലഭ്യമായിരുന്നെങ്കിലും അവയ്ക്ക് ഉണ്ടായ രുചി വിത്യാസം വിപണിയില്‍ നീരയെ പിന്നോട്ടടിച്ചു.

തമിഴ്‌നാട് ഈറോഡിലെ പായ്ക്കറ്റ് നിര്‍മ്മാണ കമ്പനിയുമായി 200 മില്ലിയുടെ നാലായിരം ടെട്രാ ക്യാനുകള്‍ ലഭ്യമാക്കാനാണ് നാളികേര കര്‍ഷക സംഘം കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഇത് ലഭ്യമാകുന്ന മുറയ്ക്ക് കാര്‍ഷിക വകുപ്പിന്റെ മൂവാറ്റുപുഴ നടുക്കര അഗ്രോ കമ്പനിയിലെ പായ്ക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുവാനാണ് തീരുമാനം. ഇതുവഴി നീര ഏറെ നാള്‍ കേടുകൂടാതെ സൂക്ഷിക്കാനാകുമെന്നത് കര്‍കര്‍ക്ക് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top